സാധാരണ ജലദോഷമെങ്കിലും കോവിഡ് ടെസ്റ്റ് എടുത്ത് രോഗ നിര്‍ണയം നടത്തണമെന്ന് യുഎഇയിലെ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. ഒമിക്രോണ്‍ പോലുള്ള വകഭേദങ്ങള്‍ക്ക് ലഘുവായ ലക്ഷണങ്ങള്‍ മാത്രമെന്നും ഡോക്ടര്‍മാര്‍,
അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 1,732 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 608 പേര്‍ രോഗമുക്തരായി.
കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഒരാള്‍ കൂടി മരണമടഞ്ഞതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,159 ആയി.
നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,973 പേരാണ്.
335,097 പേരാണ് പിസിആര്‍ ടെസ്റ്റുകള്‍ക്ക് വിധേയരായത്. ഇതോടെ ആകെ 109.6 ദശലക്ഷം പരിശോധനകളായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇവര്‍ക്ക് മികച്ച ചികിത്സാ സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.