UAE

രോഗികളുള്‍പ്പെടെ അത്യാവശ്യക്കാര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ്

 

ദുബായ്: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധിത നിയമമായി തുടരവെ രോഗികളുള്‍പ്പെടെ അത്യാവശ്യക്കാര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍നിന്ന് ദുബായ് ഇളവ് നല്‍കുന്നു.ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ദുബായ്  പൊലീസുമായി സഹകരിച്ചാണ് പ്രത്യേക മെഡിക്കല്‍ അവസ്ഥകളുള്ളവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍നിന്ന് ഇളവ് ലഭിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖത്ത് രക്തസ്രാവം, ചൊറിച്ചില്‍, പുറംതൊലിയില്‍ വേദന തുടങ്ങിയ കടുത്ത ലക്ഷണങ്ങള്‍ കാട്ടുന്ന ഫംഗസ് ഡെര്‍മറ്റൈറ്റിസ് ബാധിച്ചവര്‍, വായ, മൂക്ക് അല്ലെങ്കില്‍ മുഖത്തെ ബാധിക്കുന്ന തരത്തില്‍ കഠിനമായ ഹെര്‍പസ് സിംപ്ലക്‌സ് അണുബാധയുള്ളവര്‍, കഠിനവും അനിയന്ത്രിതവും വിട്ടുമാറാത്തതുമായ സൈനസൈറ്റിസുഉള്ളവര്‍, അനിയന്ത്രിതമായ ആസ്ത്മയുള്ള രോഗികള്‍, മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ എന്നിവര്‍ക്കാണ് മാസ്‌ക് ധരിക്കുന്നതില്‍നിന്ന് ഇളവ് നല്‍കുന്നത്.

ഇത്തരക്കാര്‍ക്ക് ഇളവ് ലഭിക്കുന്നതിനായി ദുബായ് പൊലീസിന്റെ വെബ്സൈറ്റായ www.dxbpermit.gov.ae വഴി അപേക്ഷ നല്‍കണം. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ, അപേക്ഷകരുടെ എമിറേറ്റ്‌സ് ഐ.ഡിയും നല്‍കിയാണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്.ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ജനറല്‍ മെഡിക്കല്‍ കമ്മിറ്റി ഓഫിസ് അപേക്ഷകള്‍ വിലയിരുത്തി, ഇളവ് ലഭിക്കുന്നതിന് ആവശ്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അപേക്ഷകനുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമേ ഇളവ് അനുവദിക്കുകയുള്ളൂ. അഞ്ചു ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനമെടുക്കും. ഒരു അപേക്ഷകന് അനുവദിച്ച ഇളവുകളുടെ സാധുത ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കും.

പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ചില വിഭാഗക്കാര്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള തീരുമാനമെന്ന് ഡി.എച്ച്.എ പറഞ്ഞു. ഇളവുകളുള്ള ആളുകള്‍ക്ക് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും തങ്ങളെയും മറ്റുള്ളവരേയും അണുബാധയുടെ അപകടത്തില്‍നിന്ന് സംരക്ഷിക്കുന്നതിന് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹജനകമാണെന്നും അതോറിറ്റി സൂചിപ്പിച്ചു.

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.