Breaking News

കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്; പിന്തുണയുമായി യുഎന്‍

 

സമാധാനപരമായി പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് യു.എന്‍. സമരം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണം. തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ പ്രതിനിധി സ്റ്റീഫന്‍ ഡുജാരിക് വ്യക്തമാക്കി.

നേരത്തെ, വിദേശ നയതന്ത്ര പ്രതിനിധികളും രാഷ്ട്ര നേതാക്കളും കര്‍ഷക സമരത്തെക്കുറിച്ച് പ്രതികരിച്ചപ്പോള്‍ എല്ലാം തന്നെ ‘അനവസരത്തിലുള്ള അനാവശ്യ വിവരക്കേടുകള്‍’ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയത്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ ചെവിക്കൊള്ളണം എന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. എന്നാല്‍ ടൂഡോ നടത്തിയ പരാമര്‍ശം, ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്നും, അത് ഇനിയും ആവര്‍ത്തിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കും എന്നും കേന്ദ്രസര്‍ക്കാര്‍ ശാസിച്ചിരുന്നു. കാനഡയോടുള്ള പ്രതിഷേധമെന്നോണം കോവിഡ് യോഗത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

അതേസമയം, മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സമരസമിതി. ഭേദഗതി നിര്‍ദേശം അംഗീകരിക്കില്ല. താങ്ങ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വകാര്യ വ്യാപാരികളും വിളകള്‍ വാങ്ങില്ലെന്ന ഉറപ്പാണ് വേണ്ടത്. പ്രധാനമന്ത്രിയുടെ യോഗത്തിലെ ഫോര്‍മുല അറിയട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.

നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ വാദിച്ചുവെങ്കിലും നിയമം പിന്‍വലിക്കുന്നില്ലെങ്കില്‍ യോഗം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് പിന്നീട് അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.