UAE

യുഎഇ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടന്‍ മലയാളി താരം ഷറഫു, 15 അംഗ ടീമില്‍ പതിമൂന്നു പേരും ഇന്ത്യക്കാര്‍

കണ്ണൂര്‍ സ്വദേശി ഷറഫുവിന്റെ നായകപദവിയില്‍ പ്രവാസി മലയാളികള്‍ക്ക് അഭിമാനം. യുഎഇയുടെ ആദ്യമത്സരം ഇന്ത്യയ്‌ക്കെതിരെ 23 ന് ഷാര്‍ജയില്‍

ദുബായ്‌ : ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള യുഎഇയുടെ ദേശീയ ടീമില്‍ നായകനുള്‍പ്പടെ രണ്ടു പേര്‍ മലയാളികള്‍. ആ രണ്ടു പേരും കണ്ണൂര്‍ ജില്ലക്കാര്‍.

പതിനഞ്ച് അംഗ ടീമിലെ പതിമൂന്നു പേരും ഇന്ത്യയില്‍ നിന്നുള്ള താരങ്ങളുമാണ്. മലയാളി താരമായ അലിഷാന്‍ ഷറഫുമാണ് ടീമിന്റെ നായകന്‍. മറ്റൊരു മലയാളി താരം വിനായകനും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ താരമായിരുന്ന റോബിന്‍ സിംഗാണ് ടീമിന്റെ പരിശീലകന്‍. മറ്റൊരു താരം റോണക് പനോലി പാതി മലയാളിയാണ്. റോണകിന്റെ പിതാവും കണ്ണൂര്‍ ജില്ലക്കാരനാണ്. അമ്മ മഹാരാഷ്ട്ര ക്കാരിയാണ്.

നായകന്‍ ഷറഫു കണ്ണൂര്‍ സ്വദേശിയും വിനായക് തലശ്ശേരി സ്വദേശിയുമാണ്. റോണകിന്റെ പിതാവും തലശ്ശേരി സ്വദേശിയാണ്.

ധ്രുവ് പരാഷര്‍, ആദിത്യ ഷെട്ടി, പുണ്യ മെഹ്‌റ, സൂര്യ സതീഷ്, ആയന്‍ ഖാന്‍ ആര്യന്‍ഷ് ശര്‍മ, ജാഷ് ജിയാനാനി, ശൈലേഷ് ജയശങ്കര്‍, ഷിവല്‍ബാവ, നിലെന്‍ഷ് കെസ് വാനി എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള താരങ്ങള്‍. പാക്കിസ്ഥാനില്‍ നിന്നുള്ള അലി അമീര്‍, യുകെയില്‍ നിന്നുള്ള കൈ സ്മിത് എന്നിവരും ടീമിലുണ്ട്.

ഫൈനല്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍
ഡിസംബര്‍ 23 ന് ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യയും ആതിഥേയരായ യുഎഇയും ഏ ഗ്രൂപ്പിലാണ്. 23 ന് യുഎഇയുടെ ആദ്യമത്സരം ഇന്ത്യയുമായാണ്. 25 ന് അഫ്ഗാനിസ്ഥാനേയും 27 ന് പാക്കിസ്ഥാനേയും യുഎഇ ഗ്രൂപ്പ് സ്റ്റേജില്‍ നേരിടും. ഡിസംബര്‍ 30 ന് സെമിയും 31 ന് ഫൈനലും അരങ്ങേറും. യുഎഇ, ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, കുവൈറ്റ്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.