സൗത്ത് തുമ്പയിൽ സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ രണ്ട് പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ ജോസ്, ജൂഡ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുന്നു.
തിരുവനന്തപുരം സൗത്ത് തുമ്പയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ ഇന്നലെ ഒരാൾ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. വലിയ വേളി,സൗത്ത് തുമ്പ തൈവിളാകം ഹൗസിൽ മേരി ആണ് മരിച്ചത്. 65 വയസായിരുന്നു.
രാത്രി എട്ട് മണിയോടു കൂടിയാണ് സംഘർഷമുണ്ടായത്. രണ്ട് പേർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് തുമ്പ പോലീസ് പറയുന്നത്. സംഘർഷത്തിൽ ഉൾപ്പെട്ടവർ പലരും ബന്ധുക്കളായതിനാൽ പിടിച്ചു മാറ്റാൻ എത്തിയതായിരുന്നു മേരി. ഹൃദ്രോഗിയായ മേരി സംഭവ സ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ മൂന്നുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.