Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; ഓണത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും

 

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഓണത്തിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് കൊണ്ടുവരുന്നതുൾപ്പടെ യോഗത്തിൽ ചർച്ച ചെയ്യും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ മാനദണ്ഡത്തിന്‍റെ ചുവട് പിടിച്ചായിരിക്കും കൊവിഡ് രോഗികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള മനദണ്ഡം നിശ്ചയിക്കുക. കൊവിഡ് രോഗികൾക്ക് തപാൽ വോട്ടോ പ്രോക്സി വോട്ടോ ഏർപ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് മുൻസിപ്പൽ നിയമത്തിൽ ഭേദഗതി വേണമെന്ന കമ്മീഷന്റെ ആവശ്യം ഇപ്പോൾ സർക്കാരിന് മുന്നിലാണ്. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം ആരായാതെ തപാൽ വോട്ടിനോ പ്രോക്സിവോട്ടിനോ ശുപാർശ ചെയ്ത സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഇതിനിടെയാണ് തപാൽ വോട്ട് ഏർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാനദണ്ഡം വന്നത്. തദ്ദേശതെരഞ്ഞെടുപ്പിന്‍റെ പൂർണ്ണനിയന്ത്രണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കേന്ദ്ര കമ്മീഷൻ നിർദ്ദേശം മാതൃകയായെടുക്കാമെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചില മാറ്റങ്ങൾ വേണ്ടി വരുമെന്നാണ് സംസ്ഥാനകമ്മീഷന്റെ വിലയിരുത്തൽ. അതിനാൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം കേട്ട ശേഷം വിശദമായ മാനദണ്ഡം രൂപീകരിക്കാനാണ് കമ്മീഷൻ തീരുമാനം. ആരോഗ്യപ്രവർത്തകരുമായി ഒരു വട്ടം കൂടി സംസാരിച്ച ശേഷമായിരിക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം. പ്രചാരണത്തിലുൾപ്പടെ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങളും ചർച്ച ചെയ്യും. കമ്മീഷൻ വിളിച്ച രാഷ്ട്രീയപാർട്ടിപ്രതിനിധികളുടെ യോഗത്തിലെ നിർദ്ദേശത്തിന് അനുസരിച്ചായിരിക്കും നിയമത്തിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ സർക്കാർ ആലോചിക്കുക.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.