Web Desk
വാഷിങ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലേക്കുള്ള തൊഴില്‍ വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഈ വര്‍ഷം അവസാനം വരെയാണ് നിയന്ത്രണം. എച്ച്1ബി,എച്ച് 2ബി, എല്‍ 1, ജെ 1 തുടങ്ങിയ വിസകളാണ് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നത്. ഐ.ടി പ്രൊഫഷണലുകള്‍ മുതല്‍ നിലവില്‍ വിസയുള്ളവരുടെ ഉറ്റബന്ധുക്കള്‍ക്ക് വരെ വിസ തടയുന്നതാണ് ഉത്തരവ്. അതേസമയം ഭക്ഷ്യ സംസ്‌കരണ മേഖലയിലുള്ളവര്‍ക്കും സര്‍വകലാശാല അധ്യാപകര്‍ക്കും വിസ ലഭിക്കും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എച്ച്1ബി വിസയില്‍ ജോലിചെയ്തിരുന്ന ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. നിയന്ത്രണം പിന്‍വലിക്കാതെ എച്ച് 1ബി വിസയുള്ള വിദേശികള്‍ക്ക് അമേരിക്കയില്‍ തിരികെ പ്രവേശിക്കാനാകില്ല. ലോകത്താകമാനം കോവിഡ്-19 പടര്‍ന്നതോടെ പതിവ് വിസ സേവനങ്ങളെല്ലാം മാസങ്ങള്‍ക്ക് മുന്‍പേ യുഎസ് നിര്‍ത്തിവച്ചിരുന്നു.
മൂന്ന് വര്‍ഷമായി എച്ച് 1 ബി വിസകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കന്‍ ഭരണകൂടം. കോവിഡിന്‍റെ പശ്ചാത്തലത്തിലും അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണത്തിന്‍റെയും ഭാഗമായാണ് വിസാ നിയന്ത്രണത്തിനുള്ള ഉത്തരവില്‍ ഒപ്പുവയ്ക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.