World

അമേരിക്കൻ പ്രസിഡന്‍റിന് പ്രോസിക്യൂഷനിൽ നിന്ന് പരിരക്ഷയില്ല: സുപ്രീംകോടതി

 

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റിന് പ്രോസിക്യൂഷനിൽ നിന്ന് പരിരക്ഷയില്ലെന്ന് യുഎസ് സുപ്രീം കോടതി. പ്രസിഡൻ്റ് ട്രംപിൻ്റെ സ്വത്തുവിവര രേഖകൾ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി പ്രസ്താവന. അതേസമയം സാമ്പത്തിക വിവര രേഖകൾ പുറത്തുവിടുമോയെന്ന് വ്യക്തമല്ലെന്ന് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് വിവരങ്ങൾ പുറത്തുവരുമോയെന്നതിൽ വ്യക്തതയില്ല. സുപ്രീംകോടതി ഉത്തരവ് പ്രകാരം ന്യൂയോർക്ക് സ്റ്റേറ്റ് ഗ്രാൻഡ് ജൂറിക്ക് ട്രംപിന്‍റെ സാമ്പത്തിക രേഖകൾ ആവശ്യപ്പെടാം. അത് കീഴ്‌ക്കോടതിക്ക് കൈമാറുകയുമാകാം.

പ്രസിഡന്‍റ് എന്ന നിലയിൽ കോൺഗ്രസിൻ്റെയും ന്യൂയോർക്ക് പ്രോസിക്യൂട്ടർമാരുടെയും അന്വേഷണത്തിൽ നിന്ന് നിയമ പരിരക്ഷക്ക് അർഹതയുണ്ടെന്നാണ് ട്രംപിൻ്റെ അവകാശവാദം. പക്ഷേ നിയമ പരിരക്ഷയെന്ന അവകാശവാദത്തെ കോടതി തള്ളി. അതേസമയം സാമ്പത്തിക വിവരങ്ങൾ തേടുന്നതിന് പിന്നിൽ രാഷ്ടീയമാനങ്ങളുണ്ടെന്ന ട്രമ്പിൻ്റെ വാദത്തെ കോടതി കണക്കിലെടുക്കാതിരിക്കില്ലെന്നത് ട്രംപിന് ആശ്വാസമാകുന്നുണ്ടെന്ന് നിയമവൃത്തങ്ങൾ വിലയിരുത്തുന്നു.

ഇതിനിടെ ട്രംപിൻ്റെ സ്വത്തുവിവര രേഖകൾക്കായുള്ള നിയമപോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകമെന്ന് സ്പീക്കർ നാൻസി ഫെലോസിയുടെ പ്രസ്താവന ശ്രദ്ധേയമായി. ജനങ്ങൾക്ക് വേണ്ടി പ്രസിഡൻ്റിൻ്റെ സ്വത്തുവിവരങ്ങൾ തിരക്കാൻ കോൺഗ്രസിൻ്റെ അധികാരത്തെ സുപ്രീംകോടതി മുഖവിലക്കെടുത്തിട്ടുണ്ടെന്നതിൽ ഹൗസ് ഓഫ് റപ്പസെൻ്റിറ്റീവ് സ്പീക്കർ ഫെലോസി സംതൃപ്തിയ റിയിച്ചു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രമ്പിൻ്റെ സ്വത്തുവിവരങ്ങൾ പൊതുജന സമക്ഷമെത്തിക്കുകയെന്ന നീക്കം ശക്തിപ്പെടുകയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.