വാഷിങ്ടണ്‍: ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആണെങ്കില്‍ വിദേശത്തുനിന്ന് പുതുതായി വിദ്യാര്‍ത്ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന് യുഎസ് ഭരണകൂടം. ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യംവിട്ടു പോകണമെന്ന ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമതി അമേരിക്ക നിഷേധിച്ചത്.
കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം നേരത്തെ വിദേശ പൗരന്‍മാര്‍ക്കുള്ള വിവിധ വിസകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണമെന്ന വിവാദ ഉത്തരവിനെതിരെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല, എംഐറ്റി, അധ്യാപക യൂണിയന്‍ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലെ ഭൂരിഭാഗം സര്‍വകലാശാലകളും കോളേജുകളും അടുത്ത സെമസ്റ്ററിലേക്കുള്ള പദ്ധതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കുമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല അറിയിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.