India

ടിആര്‍പി: മുന്നിലെത്താനുള്ള പിന്നിലെ കളികള്‍

 

റിപ്പബ്ലിക് ടിവി, ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി ആര്‍പി റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ചതിനെ തുടര്‍ന്നുണ്ടായ വാര്‍ത്തകളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. റിപ്പബ്ലിക് ടിവി, ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകളാണ് ടിആര്‍പി റേറ്റിങ്ങില്‍ കൃത്യമം കാണിച്ചതായി മഹാരാഷ്ട്ര പോലീസ് കണ്ടെത്തിയതോടെയാണ് ടിആര്‍പി റേറ്റിങ്ങിലെ തട്ടിപ്പ് പുറത്ത് വന്നത്. ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റിനെയാണ് ടിആര്‍പി എന്നു പറയുന്നത്. ഒരു ചാനല്‍ എത്രയാളുകള്‍ കാണുന്നുവെന്ന് കണക്കാക്കുന്നതിന് വേണ്ടിയാണ് ടിആര്‍പിയെ ആശ്രയിക്കുന്നത്. ഏത് സാമുഹ്യ പാശ്ചാത്തലത്തില്‍ നിന്നുളളവരാണ് പരിപാടി കാണുന്നതെന്നും എത്രസമയം കണ്ടുവെന്നും ബോധ്യപ്പെടാനുള്ള മാര്‍ഗണ് ടിആര്‍പി. ഈ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ചാനലുകളുടെ സ്ഥാനം നിര്‍വഹിക്കുന്നത്. വ്യാഴാഴ്ചകളിലാണ് ടിആര്‍പി റേറ്റുകള്‍ പരസ്യപ്പെടുത്തുന്നത്.

ഈ റേറ്റിങ് കണക്കാക്കി റിപ്പബ്ലിക് ടിവി അടക്കം മറ്റു മൂന്നു ചാനലുകള്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുകയും അതില്‍ കൃത്രിമത്വം കാണിക്കുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയത്. തങ്ങളുടെ ചാനലുകളുടെ റേറ്റിങ്ങ് കൂട്ടുന്നതിനു വേണ്ടി ചാനലുകള്‍ കാണാന്‍ ആളുകള്‍ക്ക് പണം നല്‍കിയാണ് റിപ്പബ്ലിക് ടിവിയും മറ്റ് രണ്ട് ചാനലുകളും തട്ടിപ്പ് നടത്തിയിരിക്കുന്നത്.

പരസ്യ വരുമാനത്തിന് വേണ്ടിയാണ് ചാനലുകാര്‍ റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തുന്നത്. ടിആര്‍പി റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പരസ്യദാതാക്കള്‍ ചാനലുകളിലെ പരിപാടിയുടെ സ്വീകാര്യത വിലയിരുത്തുന്നത്. ആഴ്ചതോറുമുളള ടിആര്‍പി റേറ്റിങ്ങ് അനുസരിച്ചാണ് ഏത് ചാനലിലാണ് പരസ്യം ചെയ്യേണ്ടതെന്ന് പരസ്യദാതാക്കള്‍ തീരുമാനിക്കുന്നത്. സര്‍ക്കാരിന്റെ പരസ്യച്ചെലവും ടിആര്‍പി സംവിധാനത്തെ ആശ്രയിച്ചാണുളളത്. ഫിക്കിയുടെ കണക്കു പ്രകാരം 78,700 കോടി രൂപയുടേതാണ് ഇന്ത്യന്‍ ടെലിവിഷന്‍ പരസ്യം എന്നത്. അതുകൊണ്ടാണ് റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ച് ഈ ചാനലുകള്‍ നിയമവിരുദ്ധമായി പരസ്യവരുമാനം നേടിയതും.

ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഡ്വവര്‍സേസ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംങ് ഫൗണ്ടേഷന്‍, അഡ്വര്‍ട്ടൈസിംങ് ഏജന്‍സീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സംരഭമായ ബാര്‍ക്കാണ് ഇന്ത്യയില്‍ ടിആര്‍പി റേറ്റിങ്ങ് കണക്കാക്കുന്നത്. രാജ്യത്തെമ്പാടുമായി സ്ഥാപിച്ചിട്ടുളള മീറ്ററുകളിലൂടെയാണ് ബാര്‍ക്ക് ടെലിവിഷന്‍ പരിപാടികളുടെ റേറ്റിങ്ങ് അളക്കുന്നത്. ഇന്ത്യയിലെ പലഭാഗങ്ങളിലായി നാല്‍പ്പതിനായിരം മീറ്ററുകളാണ് ഇതുവരെ സ്ഥാപിച്ചിട്ടുളളത്. വീട്ടുടമസ്ഥന്റെ വിദ്യാഭ്യാസ നിലവാരവും ഉപഭോഗക്ഷമതയുള്‍പ്പെടയുളളവ പരിഗണിച്ചാണ് പൊതുവെ മീറ്ററുകള്‍ സ്ഥാപിക്കുന്നത്.

ഈ സാഹചര്യത്തില്‍ ബാര്‍ക്ക് മീറ്ററുകളില്‍ കൃത്രിമത്വം കാണിക്കാന്‍ സാധിക്കുമോ എന്ന് നിരവധി സംശയങ്ങളും ഉയര്‍ന്നു വന്നിരുന്നു. റേറ്റിങ്ങ് കണക്കാക്കുന്നതിനുളള മീറ്ററുകള്‍ എവിടെയൊക്കെയാണ് സ്ഥാപിച്ചിട്ടുളളതെന്ന് ടെലിവിഷന്‍ ചാനലുകളോട് ഒരിക്കലും വെളിപ്പെടുത്താറില്ല. എന്നാല്‍ ഏതൊക്കെ വീടുകളിലാണ് ബാര്‍ക്ക് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുളളതെന്ന് കണ്ടെത്തിയാല്‍ ചാനലുകാര്‍ക്ക് അവരെ എളുപ്പത്തില്‍ സ്വാധിനിക്കാന്‍ കഴിയാവുന്നതാണ്. അതാണ് മുംബൈയിലെ അറസ്റ്റും ഇപ്പോള്‍ തെളിയിക്കുന്നതും.

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനാമായ സംഭവങ്ങള്‍ കേരളത്തിലും സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാര്‍ക്ക് റേറ്റിങ്ങിന് മുമ്പുളള ടാം റേറ്റിങ്ങ് സംവിധാനത്തിന്റെ സമയത്തായിരുന്നു കേരളത്തില്‍ ഇത്തരത്തിലുളള തട്ടിപ്പുകള്‍ നടന്നതെന്നാണ് പറയുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ടാം റേറ്റിങ്ങ് സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ്ങ് കണക്കാക്കിയിരുന്നത്. അക്കാലത്ത് കൊച്ചിയില്‍ മാത്രമായിരുന്നു ടാം റേറ്റിങ്ങ് നടന്നിരുന്നത്. ചാനല്‍ പ്രവര്‍ത്തകര്‍ ടാം റേറ്റിങ്ങ് നടക്കുന്ന വീടുകളില്‍ പോവുകയും തങ്ങളുടെ ചാനല്‍ കാണുന്നതിനു വേണ്ടി ഉപഹാരങ്ങള്‍ നല്‍കി അവരെ സ്വാധിനീക്കുകയും ചെയ്തിരുന്നതായി അക്കാലത്ത് ചില റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

കൂടാതെ റേറ്റിങ്ങ് എടുക്കാന്‍ പോകുന്ന യുവാക്കളെ ചില ചാനല്‍ സീരിയലുകാര്‍ തങ്ങളുടെ സീരിയലുകളില്‍ അഭിനയിപ്പിക്കുകയും അവ കാണാന്‍ അവരുടെ വീട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്യുന്ന രീതികള്‍ മലയാളത്തില്‍ പരീക്ഷിച്ചതായും കേട്ടിട്ടുണ്ട്. ചാനലുകാരുടെ ഇത്തരം പ്രവര്‍ത്തികളെ തുടര്‍ന്ന് ടാം റേറ്റിങ്ങിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ സര്‍ക്കാര്‍ ടാം റേറ്റിങ്ങ് സംവിധാനം നിര്‍ത്തലാക്കുകയും പകരം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള ബാര്‍ക്ക് സംവിധാനം ആരംഭിക്കുകയും ചെയ്തു. കൊച്ചിയിലെ 250 വീട്ടുകാരായിരുന്നു ആദ്യകാലത്ത് കേരളത്തിലെ മുഴുവന്‍ റേറ്റിങ്ങുകളുടെയും അഭിരുചി തീരുമാനിച്ചിരുന്നത് എന്നതായിരുന്നു അന്നത്തെ വിരോധാഭാസം.

ബാര്‍ക്ക് മീറ്റര്‍ സംവിധാനത്തിരെയും നിരവധി ആക്ഷേപങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. റേറ്റിങ്ങ് മീറ്ററുകള്‍ കൂടുതലും നഗര പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുളളതിനാലാണ് ബാര്‍ക്കിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നത്. അതേസമയം ബാര്‍ക്ക് റേറ്റിങ്ങിനെ മാത്രം അടിസ്ഥാനമാക്കി ടിആര്‍പി കണക്കാക്കാന്‍ സാധിക്കില്ലയെന്നും ഒരു കൂട്ടര്‍ പറയുന്നുണ്ട്. എന്തെന്നാല്‍ ടെലിവിഷന്‍ പരിപാടികള്‍ കാണുന്നതിനായി കൂടുതല്‍ ആളുകളും ഇപ്പോള്‍ ആശ്രയിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ കാണികളുടെ എണ്ണം കൂടി പരിഗണിക്കണമെന്ന ആവശ്യവും ശക്തമായി വരുന്നുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.