പാട്‌ന: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യം ഭരിക്കുന്നത് അദാനിയുടേയും അംബാനിയുടേയും സര്‍ക്കാരാണെന്ന് രാഹുല്‍ തുറന്നടിച്ചു. ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ വിമര്‍ശനം. കര്‍ഷകരെ പെരുവഴിയിലാക്കിയ സര്‍ക്കാരാണ് ഇതെന്നും മോദി ഭരണത്തില്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് ബീഹാറില്‍ എത്തി. രാഹുലിന്റെയും മോദിയുടേയും ബീഹാറിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയാണ് ഇത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്ന് ബിജെപിയുടെ പ്രചരണ റാലിയില്‍ മോദി പറഞ്ഞു.
ഇത് ബീഹാറിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബീഹാറില്‍ നിന്നുള്ള ജവാന്‍മാരും ഗല്‍വാനില്‍ വീരമൃത്യു വരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. എന്നാല്‍ ജവാന്മാര്‍ മരിച്ചുവീണപ്പോള്‍ പ്രധാനമന്ത്രി എന്തുചെയ്യുകയായിരുന്നു എന്നാണ് രാഹുല്‍ ചോദിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.