തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ ഗ്രാമീണ മേഖലയിലും സമ്പര്‍ക്കം വഴിയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നേക്കും.
തലസ്ഥാനത്ത് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളില്‍ അധികവും സമ്പര്‍ക്കത്തിലൂടെ ഉള്ളവയാണ്. നഗര പരിധിയില്‍ ആയിരുന്നു രോഗ വ്യാപനം കൂടുതല്‍ ഉണ്ടായിരുന്നത് എങ്കില്‍, കഴിഞ്ഞ ദിവസത്തെ കണക്ക് ഏറെ ആശങ്ക പടര്‍ത്തുന്നതാണ്. മലയോര ഗ്രാമീണ മേഖലയായ ആര്യനാട്, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ ആറുപേര്‍ക്ക് രോഗം പടര്‍ന്നതിനെ അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും കാണുന്നത്. ഇവരെല്ലാം നിരവധി ആളുകളുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തെ തീരദേശമേഖലകളിലും സ്ഥിതി സങ്കീര്‍ണമായി മാറിയിരിക്കുകയാണ്. കൊവിഡ് വ്യാപനം അതിരൂക്ഷമായ പൂന്തുറയില്‍ ഇന്നലെ മാത്രം 28 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഒരു വയസു മുതല്‍ പതിനാല് വയസുവരെ പ്രായമുള്ള പത്ത് കുട്ടികളും ഇക്കൂട്ടത്തില്‍ ഉണ്ട്. വള്ളക്കടവാണ് കൊവിഡ് അതിവേഗം പടരുന്ന മറ്റൊരു പ്രദേശം.ഏട്ടു പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവിടങ്ങളില്‍ എല്ലാം രോഗം ബാധിച്ചവരില്‍ അധികവും ജനങ്ങളുമായി അടുത്ത് ഇടപഴകുന്നവരാണെന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇവിടങ്ങളില്‍ ആന്‍റിജന്‍ പരിശോധനകള്‍ ഉള്‍പ്പെടെ വ്യാപകമാക്കാനും ആലോചനയുണ്ട്.ഒപ്പം കടുത്ത ആശങ്ക തുടരുന്ന മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്യുമെന്നും ജില്ലാ ഭരണകൂടം പറയുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.