പമ്പ: ശബരിമലയില്‍ സാധനങ്ങള്‍ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള മുന്‍ ഉദ്യോഗസ്ഥനെതിരെ നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി.എസ്.ജയകുമാറിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞു.
ഓഡിറ്റിലും വിജിലന്‍സ് പരിശോധനയിലും ജയകുമാര്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കുമ്പോള്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. 1.87 കോടി രൂപയുടെ ക്രമക്കട് നടന്നുവെന്നായിരുന്നു കണ്ടെത്തല്‍.
ഇതേ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ജയകുമാര്‍ സര്‍വീസില്‍ നിന്നും വിമരിക്കുകയും ചെയ്തു. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഏകപക്ഷീയമാണെന്നും തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ട ജയകുമാര്‍ ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരുന്നു. ജയകുമാറിന്റെ വിശദീകരണം തൃപ്തകരമല്ലെന്ന് ബോര്‍ഡ് വിലയിരുത്തി.
ഇതേ തുടര്‍ന്നാണ് നഷ്ടം നികത്താന്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കാന്‍ തീരുമാനിച്ച് ഉത്തരവിറക്കിയത്. മുന്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറിന്റെ സഹോദരനാണ് ജയകുമാര്‍.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.