Gulf

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ; യുഎഇ പാസ് എങ്ങനെ ലഭിക്കും?

 

അബുദാബി: യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ദേശീയ തിരിച്ചറിയല്‍ രേഖയായ ‘യുഎഇ പാസ്’ വഴി. മൂന്ന് വര്‍ഷം കാലാവധിയുള്ള ഈ ഡിജിറ്റള്‍ രേഖ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും എല്ലാ ഇടപാടുകള്‍ക്കും നിര്‍ബന്ധമാണ്.

ദേശീയ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡിയുടെ ഡിജിറ്റല്‍ പകര്‍പ്പാണ് യുഎഇ പാസ്. ഇതോടെ സ്മാര്‍ട് പാസ്, ദുബായ് ഐഡി തുടങ്ങിയ ആപ്പുകള്‍ക്കു പകരം യുഎഇ പാസ് മാത്രം ഉപയോഗിച്ചാല്‍ മതിയാകും.

യുഎഇയില്‍ വീസ എടുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടകക്കരാര്‍ (തൗതീഖ്) അറ്റസ്റ്റ് ചെയ്യുക, വാഹനം റജിസ്റ്റര്‍ ചെയ്യുക, കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുക, സ്‌കൂള്‍ ഫീസ് അടയ്ക്കുക, ബാങ്ക് ഇടപാട് നടത്തുക തുടങ്ങി എല്ലാ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും യുഎഇ പാസ് നിര്‍ബന്ധമാണ്.

സാമൂഹിക വികസന വിഭാഗത്തിന്റെ സേവനവും ഇനി യുഎഇ പാസ് വഴി ലഭിക്കും. വിവിധ എമിറേറ്റിലെ സ്മാര്‍ട് സേവന ആപ്പുകള്‍ യുഎഇ പാസുമായി ബന്ധപ്പെടുത്തി. അതുകൊണ്ടു തന്നെ പ്രാദേശിക, കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ രേഖയായിരിക്കും യുഎഇ പാസ്.

യുഎഇ പാസ് എങ്ങനെ ലഭിക്കും..?

സ്മാര്‍ട് ആപ്പ്, uaepass.ae പോര്‍ട്ടല്‍, കിയോസ്‌ക് എന്നീ 3 രീതിയില്‍ സേവനം ഉപയോഗപ്പെടുത്താം. പ്ലേ സ്റ്റോര്‍, ആപ്‌സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് UAE PASS ഡൗണ്‍ലോഡ് ചെയ്ത് എമിറേറ്റ്‌സ് ഐഡി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ലഭിക്കും. രഹസ്യ പിന്‍ നമ്പര്‍ നല്‍കിയോ വിരലടയാളമോ മുഖമോ സ്‌കാന്‍ ചെയ്‌തോ ആപ്പ് ഉപയോഗിക്കാം. സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് യുഎഇയിലെ ടൈപ്പിങ് സെന്റര്‍ വഴി യുഎഇ പാസ് ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയുണ്ടാക്കാം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

10 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.