കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ. സ്ഥാനാർത്ഥി ആരാണെന്നു പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എൽഡിഎഫ് തീരുമാനിച്ചതിനു ശേഷം മാത്രം സ്ഥാനർത്ഥിയെ പ്രാഖ്യപിക്കുമെന്നും ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞു.
തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന്റെ പേര് എകെ ശശീന്ദ്രൻ പ്രഖ്യാപിച്ചത് അറിയില്ലെന്നും നടപടി ക്രമങ്ങൾ പാലിച്ചു മാത്രമേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയുള്ളുവെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. കുട്ടനാട്ടിൽ വിജയം ഉറപ്പാണെന്നും സ്വർണക്കടത്ത് അടക്കമുള്ള ആരോപണം ജനങ്ങൾ തള്ളുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
അതേസമയം, കുട്ടനാട് എൻസിപി സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന തോമസ് കെ തോമസ് പാർട്ടി അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്ററുമായി കൂടി കാഴ്ച്ച നടത്തി. പിതാംബരൻ മാസ്റ്ററുടെ പളളൂരുത്തിയിലെ വസതിയിലെത്തിയാണ് കൂടികാഴ്ച്ച. പിതാംബരൻ മാസ്റ്ററുടെ അനുഗ്രഹവും പിന്തുണയും ഉറപ്പിക്കാൻ എത്തിയതെന്ന് തോമസ് കെ തോമസ് പറഞ്ഞു. കുട്ടനാടിൽ വിജയം ഉറപ്പെന്നും തോമസ് കെ തോമസ് പറഞ്ഞു. വിമത സ്വരങ്ങളുണ്ടാകുന്നത് പാർട്ടിയിൽ സാധാരണമാണെന്ന് തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.