Breaking News

ടൂള്‍കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം

 

ഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിക്ക് കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതി ജഡ്ജി ധര്‍മേന്ദ്ര റാണയാണ് ദിഷക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ദിഷയുടെ ഒരു ദിവസത്തെ കസ്റ്റഡിക്കുശേഷമാണ് ഡല്‍ഹി  പോലീസ് അവരെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അപ്പോഴാണ് ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ഇത് ദിഷയുടെ കുടുംബത്തിന് താങ്ങാനാകുന്നതല്ലെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

ടൂള്‍കിറ്റ് കേസില്‍ ദില്ലി പൊലീസ് സൈബര്‍ സെല്‍ ഓഫീസില്‍ നികിത ജേക്കബ്, ശന്തനു, ദിഷ രവി എന്നിവരെ മുഖാമുഖം ചോദ്യം ചെയ്തിരുന്നു. ഇവരെ ഒരുമിച്ചിരുത്തി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 21 വയസുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ ദിശയെ ഫെബ്രുവരി 14നാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് ഗ്രേറ്റയ്ക്ക് കൈമാറിയതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ടൂള്‍കിറ്റ് പ്രചരിപ്പിച്ചു എന്നതാണ് ദിശയുടെമേല്‍ ചുമത്തിയ കുറ്റം.

ആഗോള കാലാവസ്ഥാ സമര നീക്കമായ ഫ്രൈഡേ ഫോര്‍ ഫ്യൂചര്‍ കാമ്പയിന്റെ സ്ഥാപകരില്‍ ഒരാളാണ് ദിശ. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് താന്‍ എഡിറ്റ് ചെയ്തതായും ചില കാര്യങ്ങള്‍ ചേര്‍ത്ത് അത് കൈമാറിയതായും ദിശ രവി സമ്മതിച്ചിട്ടുണ്ട്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.