Economy

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി നേട്ടമുണ്ടാക്കി

 

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി കടുത്ത ചാഞ്ചാട്ടത്തിലൂടെ കടന്നുപോയി. വ്യാപാരത്തിനൊടുവില്‍ ചെറി യ നേട്ടമുണ്ടാക്കാന്‍ ഓഹരി സൂചികകള്‍ക്ക്‌ സാധിച്ചു.

സെന്‍സെക്‌സ്‌ 94 പോയിന്റും നിഫ്‌റ്റി 25 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. ചാഞ്ചാട്ടത്തിനൊടുവില്‍ 38,000 പോയിന്റിന്‌ മുകളിലായി വ്യാപാരം അവസാനിപ്പിക്കാന്‍ സെന്‍സെക്‌സിന്‌ സാധിച്ചു. 38,068 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തത്‌. വ്യാപാരത്തിനിടെ 38,236 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ 37,828.11 പോയിന്റ്‌ വരെ താഴ്‌ന്ന വിപണി പിന്നീട്‌ തിരിച്ചുവരവ്‌ നടത്തുകയായിരുന്നു.

നിഫ്‌റ്റി 11,200നും 11,300നും ഇടയിലുള്ള റേഞ്ചില്‍ വ്യാപാരം ചെയ്യുന്നതാണ്‌ കണ്ടത്‌. 11,185 പോയിന്റ്‌ വരെ ഇടിഞ്ഞ 11,295 പോയിന്റ്‌ വരെ ഉയര്‍ന്നു. അതിനു ശേഷം 11,247ല്‍ ക്ലോസ്‌ ചെയ്‌തു.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന്‌ നഷ്‌ടത്തിലായിരുന്നു. 29 ഓഹരികള്‍ നഷ്‌ടം രേഖപ്പെടുത്തിയപ്പോള്‍ 21 ഓഹരികള്‍ മാത്രമാണ്‌ നേട്ടത്തിലായത്‌. ഗ്രാസിം ഇന്റസ്‌ട്രീസ്‌, ടെക്‌ മഹീന്ദ്ര, ടൈറ്റാന്‍ ഇന്റസ്‌ട്രീസ്‌, നെസ്‌ളേ ഇന്ത്യ, ഡോ.റെഡ്‌ഢീസ്‌ ലാബ്‌ എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഗ്രാസിം ഇന്റസ്‌ട്രീസ്‌, ടെക്‌ മഹീന്ദ്ര, ടൈറ്റാന്‍ ഇന്റസ്‌ട്രീസ്‌ എന്നീ ഓഹരികള്‍ രണ്ട്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടം രേഖപ്പെടുത്തി.

ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ബിപിസിഎല്‍ 9 ശതമാനം ഇടിവ്‌ നേരിട്ടു. ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ എന്നീ ഓഹരികള്‍ മൂന്ന്‌ ശതമാനത്തിന്‌ മുകളില്‍ നഷ്‌ടം രേഖപ്പെടുത്തി.

എഫ്‌എംസിജി ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മെറ്റല്‍ ഓഹരികള്‍ ഇടിവ്‌ നേരിട്ടു. നിഫ്‌റ്റി എഫ്‌എംസിജി സൂചിക 1.34 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേ സമയം നിഫ്‌റ്റി മെറ്റല്‍ സൂചിക 2.14 ശതമാനം ഇടിവാണ്‌ നേരിട്ടത്‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.