1980 ജൂലൈ 31 നായിരുന്നു സംഗീത പ്രേമികളെ സങ്കടക്കയത്തിലാക്കി ആ വാര്‍ത്ത നല്ലത്. ലോകം കീഴടക്കിയ വിഖ്യാത ഗായകന് മുഹമ്മദ് റാഫിയുടെ വേര്‍പാട്. അന്ന് അദ്ദേഹത്തിന് പ്രായം വെറും 55. ആ ശബ്ദം നിലച്ചിട്ട് ഇന്ന് 40 ആണ്ടു പിന്നിടുമ്പോള്‍ അതൊരു പെരുന്നാള്‍ ദിനത്തില്‍ കടന്നു വരുന്നു എന്നത് ശ്രദ്ധേയമാണ്.
റാഫി സ്മരണകള്‍ ഇന്നും നക്ഷത്രങ്ങളായി വര്‍ത്തമാനകാലത്തും അതിജീവിച്ചു തിളങ്ങുകയാണ്. അത് ഒരു ജനപ്രിയ പാട്ടുകാരന്റെ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വത്തിന് തെളിവാണ്. ഏതു പാട്ടും അതിന്റെ ആത്മാവ് ചോരാതെ സംഗീത പ്രേമികളില്‍ എത്തിയ ആയിരകണക്കിന് ഗാനങ്ങള്‍. അതിനൊപ്പം ക്ലാസ്സിക്, ഗസല്‍, ഭജന്സുമായി കലാതീദമായ സ്വര ശോഭയുടെ മാറ്റു കൂട്ടുന്ന “ക്ലാസിക്കുകള്‍’വേറെയും. ഇതിനൊക്കെ മികവേകാന്‍ തുണയായത് ഉര്‍ദു ഭാഷയില്‍ ഉള്ള അപാര കഴിവ് തന്നെ ആയിരുന്നു.
1924-ല്‍ അമൃതസറില്‍ ജനിച്ച റാഫിയുടെ സംഗീത ജീവിതം മാറി മറിയുന്നത് ബോംബെ ജീവിതത്തോടെയാണ്. ബോളിവുഡ് സിനിമക്ക് റാഫി പാട്ടുകള്‍ ഒരു അനിവാര്യ ഘടകമായി മാറുന്ന സുവര്‍ണകാലഘട്ടം കൂടിയായിരുന്നു അത്. പിന്നെ ബഹുമതികളും അംഗീകാരങ്ങളും വാരികൂട്ടി റാഫി.
കലയുടെ, സംഗീതത്തിന്റെ അര്‍ത്ഥ കല്പനകളെ, ധര്‍മ്മ മൂല്യങ്ങളെ എന്നും ഉയര്‍ത്തിപിടിച്ച റാഫി ജീവിതം ഇന്ന് അക്കാദമിക് പഠനത്തിന്റെ ഭാഗമാകുന്നു എന്നതാണ് റാഫിയുടെ ജീവിത വിജയം.കേരളത്തിലും അനേകം ആരാധകരെ സൃഷ്ട്ടിച്ച പ്രതിഭയായിരുന്നു റാഫി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.