മുഹമ്മ- കുമരകം ബോട്ടു ദുരന്തവാര്‍ഷികത്തിന് 18 വര്‍ഷം ആകുന്നു. 2002 ജൂലൈ 27 നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 29 പേരുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. ദയാവധം കാത്ത് കിടന്ന എ-53 എന്ന പഴകിയ ബോട്ടാണ് അപകടം വരുത്തിയത്. പുലര്‍ച്ചെ 5.45ന് മുഹമ്മ ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 6.20ന് തിട്ടയിലിടിച്ച് മുങ്ങിത്താഴുകയായിരുന്നു മുഹമ്മ,പുത്തനങ്ങാടി, മാരാരിക്കുളം, മണ്ണഞ്ചേരി തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നും എത്തിയ സാധാരണ കുടുംബങ്ങളിലെ അംഗങ്ങളാണ് അപകടത്തിനിരയായത്.
ഇതില്‍ പിഎസ്‌സി പരീക്ഷ എഴുതാന്‍ പോയവരും ഉള്‍പ്പെടും. സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പലതും പാലിക്കപ്പെട്ടില്ല. ഒന്നര ലക്ഷം രൂപ വീതം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കി തടിയൂരി. 91 ലക്ഷം രൂപ നല്‍കണമെന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ വിധിയുണ്ടായെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. മരിച്ചവരുടെ ഓര്‍മ്മ പുതുക്കാന്‍ അരങ്ങ് സോഷ്യല്‍ സര്‍വീസ് ഫോറമുള്‍പ്പെടെ നിരവധി സംഘടനകള്‍ രംഗത്തുണ്ട്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പലരും അനുസ്മരണ ചടങ്ങുകള്‍ ഒഴിവാക്കി. 18 വര്‍ഷമായി ബോട്ട് പാസഞ്ചേഴ് അസോസിയേഷന്‍ കായലില്‍ അപകടം നടന്ന സ്ഥലത്ത് നടത്താറുള്ള പുഷ്പാര്‍ച്ചനയും സര്‍വീസ് നിര്‍ത്തിയതിനാല്‍ ഇത്തവണ ഉണ്ടാകില്ല.
എന്നാല്‍ അരങ്ങ് സോഷ്യല്‍ ഫോറം കായല്‍ കരയില്‍ കൊറോണ നിബന്ധനകള്‍ പാലിച്ച് അനുസ്മരണ ദീപം തെളിയിക്കും. അടുത്തിടെ കായലില്‍ ആറോളം അപകടങ്ങള്‍ ഉണ്ടായി.രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും ചെയ്തു. അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജായ്ക്കറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തി പ്രാപിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.