ചൈനീസ് ആപ്പ് ആയ ടിക്ടോക് ഇന്ത്യ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ ടിക് ടോക് നിരോധിക്കാനൊരുങ്ങുകയാണ് ആസ്ട്രേലിയയും. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ശേഖരിക്കുന്നു എന്ന സംശയം ഊര്‍ജിതമായതിനെ തുടര്‍ന്നാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടിക്ടോക് ഉപഭോക്താവ് ആപ്പ് ഉപേക്ഷിക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ ഈ ആപ്പ് ഉപേക്ഷിക്കുന്നതുവരെയുളള വിവരങ്ങള്‍ ടിക്ടോക്കിന്‍റെ സെര്‍വറില്‍ ഉണ്ടാവും. ഈ ഡാറ്റകള്‍ ഇല്ലാതാക്കണമെങ്കില്‍ കമ്പനി തന്നെ അതിനുളള നടപടികള്‍ സ്വീകരിക്കണം. ഈ ഡാറ്റാ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. ഇക്കാരണങ്ങളാലാണ് ടിക്ടോക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ശേഖരിക്കുന്നു എന്നുള്ള സംശയം ഉടലെടുത്തത്. ചൈനീസ് സര്‍ക്കാന്‍ ടിക് ടോക്കിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് നേരത്തേ ലിബറല്‍ സെനറ്റര്‍ ആരോപണമുന്നയിച്ചിരുന്നു.
ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തിയ കടന്നുകയറ്റത്തെ തുടര്‍ന്നാണ് ഇന്ത്യ ടിക് ടോക് അടക്കമുളള ആപ്പുകള്‍ നിരോധിച്ചത്. രാജ്യ സുരക്ഷയെ മുന്‍നിറുത്തിയാണ് അമേരിക്കയും ടിക് ടോക്കിനെ പടിക്കു പുറത്താക്കിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.