ബഹ്‌റൈന്‍: വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍ നല്‍കാന്‍ ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ തീരുമാനം. നിന്നും ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ എന്ന നിബന്ധന ഒഴിവാക്കുവാനാണ് ദേശീയ ആരോഗ്യ കര്‍മസമിതിയുടെ തീരുമാനം.
രാജ്യത്ത് എത്തിയ ശേഷമുള്ള പത്ത് ദിവസം യാത്രക്കാര്‍ ഇനി മുതല്‍ വീട്ടു നിരീക്ഷണത്തില്‍ കഴിയേണ്ടതില്ല. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നടത്തുന്ന പി.സി.ആര്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയാല്‍ പത്ത് ദിവസം കഴിഞ്ഞ് രണ്ടാമത്തെ കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധന മാറ്റമില്ലാതെ തുടരും. മാത്രമല്ല, മുപ്പത് ബഹ്‌റൈന്‍ ദിനാര്‍ വീതം വരുന്ന രണ്ട് ടെസ്റ്റുകളുടെയും ചെലവ് യാത്രക്കാര്‍ സ്വയം വഹിക്കണം.
വിസിറ്റ് വിസയില്‍ വന്ന് പത്ത് ദിവസത്തിനകം തിരിച്ച് പോകുന്നവര്‍ക്ക് രണ്ടാമത്തെ ടെസ്റ്റ് വേണ്ടി വരില്ല. രാജ്യത്ത് എത്തുന്ന യാത്രക്കാരില്‍ 10 ദിവസത്തെ വീട്ടു നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ 0.2 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ഒഴിവാക്കാനുള്ള തീരുമാനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.