തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് അനക്കം വെച്ച് തുടങ്ങിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് കാലത്ത് കെഎസ്ആര്‍ടിസിക്കുള്ള സര്‍ക്കാര്‍ പിന്തുണ 2000 കോടി രൂപയെങ്കിലും വരുമെന്നാണ് എന്റെ കണക്ക്. ഇതടക്കം കെഎസ്ആര്‍ടിസിക്ക് ആറായിരത്തോളം കോടി രൂപയുടെ ധനസഹായം നല്‍കിയ സര്‍ക്കാരിന് എതിരായിട്ടാണ് ചിലര്‍ അപവാദ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
വരുമാന വര്‍ധനവിനായി കെഎസ്ആര്‍ടിസി ലൊജിസ്റ്റിക്‌സ് സര്‍വീസ് ആരംഭിക്കുകയാണ്. ഡീസല്‍, സ്‌പെയര്‍ പാര്‍ട്ട്‌സ് വില വര്‍ധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ‘കെഎസ്ആര്‍ടിസി ലൊജിസ്റ്റിക്‌സ്’ എന്ന പേരിലാണ് പാഴ്‌സല്‍ സര്‍വീസ് ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കെഎസ്ആർടിസിക്ക് വീണ്ടും അനക്കംവച്ചിട്ടുണ്ട്. വരുമാനം വർദ്ധിപ്പിക്കണം. ചെലവ് കുറയ്ക്കണം. അതുവഴി നഷ്ടം കുറയ്ക്കണം. നഷ്ടം സർക്കാരിനു താങ്ങാനാവുന്ന തോതിലെങ്കിലുമാകണം. ഈ കോവിഡ് കാലത്ത് കെഎസ്ആർടിസിക്കുള്ള സർക്കാർ പിന്തുണ 2000 കോടി രൂപയെങ്കിലും വരുമെന്നാണ് എന്റെ കണക്ക്. ഇതടക്കം കെഎസ്ആർടിസിക്ക് ആറായിരത്തോളം കോടി രൂപയുടെ ധനസഹായം നൽകിയ സർക്കാരിന് എതിരായിട്ടാണ് ചിലർ അപവാദ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസി മാത്രമല്ല, ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളും കുത്തക മുതലാളിമാർക്ക് കൈമാറണമെന്ന് പറയുന്ന ബിജെപിയുടെ ബിഎംഎസ് ആണ് ഈ അപവാദ പ്രചാരണങ്ങൾക്ക് പിന്നിലെ മുഖ്യസൂത്രധാരകർ.
കോവിഡുകാലത്താണ് കെഎസ്ആർടിസി എംഡിയായി ബിജു പ്രഭാകർ സ്ഥാനമേറ്റെടുക്കുന്നത്. കഴിഞ്ഞ പുനരുദ്ധാരണ പാക്കേജ് നടപ്പായില്ല. സർക്കാർ നൽകുന്ന സബ്ഡിസി ഓരോ വർഷവും കൂടുന്നതല്ലാതെ കുറഞ്ഞില്ല. അദ്ദേഹമൊരു പുതിയൊരു പാക്കേജിനു ശ്രമിക്കുകയാണ്. നിശ്ചയമായും അനുഭാവത്തോടെ മുൻകാലത്തെന്നപോലെ സർക്കാരിന്റെ പിന്തുണ ഈ പരിശ്രമങ്ങൾക്ക് ഉണ്ടാവും.
ചെറുതെങ്കിലും ശ്രദ്ധേയമായ ചില നടപടികൾ വരുമാന വർദ്ധനയ്ക്ക് വേണ്ടി കെഎസ്ആർടിസി സ്വീകരിച്ചുകഴിഞ്ഞു. രണ്ടെണ്ണം മാത്രം പറയട്ടെ.
‘KSRTC LOGISTICS’ എന്ന സംരംഭം. ഡീസൽ, സ്പെയർ പാർട്ട്സ് വില വർധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് KSRTC LOGISTICS എന്ന പേരിൽ പാഴ്സൽ സർവ്വീസ് ആരംഭിക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസത്തിൻ്റെ ഭാഗമായി സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി SUPPLYCO യ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചുകൊണ്ട് ആദ്യത്തെ സർവീസ് ഉടനെ തുടങ്ങുകയാണ്.
ധനമന്ത്രി
ഡോ. T M തോമസ് ഐസക്
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.