തിരുവല്ല: തമിഴ്നാട്ടിലെ കമ്പത്തു നിന്നും പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റും മണിപ്പുഴയിലെ വഴിയോര പച്ചക്കറി കച്ചവട കേന്ദ്രവും അടച്ചേക്കും. പച്ചക്കറി മാർക്കറ്റിലെയും വഴിയോര കച്ചവട കേന്ദ്രത്തിലേയും സ്ഥാപന ഉടമകളും ജീവനക്കാരുമായ 12 പേർ നിരീക്ഷണത്തിലാക്കും. പിക്കപ്പ് വാനിൽ നിന്നും പച്ചക്കറി ഇറക്കിയ ലോഡിംഗ് തൊഴിലാളികളും നിരീക്ഷണ വലയത്തിലായേക്കും.
കമ്പത്ത് നിന്നും പച്ചക്കറി എത്തിച്ച പിക്കപ്പ് വാനിന്‍റെ ഡ്രൈവറും കമ്പം കൂടല്ലൂർ സ്വദേശിയായുമായ 22 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാം തീയതിയാണ് ഇയാൾ കമ്പത്തു നിന്നും പച്ചക്കറിയുമായി എത്തിയത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടിന് രാമപുരം മാർക്കറ്റിൽ അടക്കം നടത്തിയ പരിശോധനയിൽ ഇയാളുടെ സ്രവവും പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്നലെ ഇയാളുടെ സ്രവ പരിശോധനാ ഫലം ലഭിച്ചതോടെയാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. രാമപുരം മാർക്കറ്റിലെ മൂന്ന് കടകളിലും മണിപ്പുഴയിലെ താൽക്കാലിക കച്ചവട കേന്ദ്രത്തിലെ രണ്ട് കടകളിലേക്കുമാണ് ഇയാൾ പച്ചക്കറികൾ എത്തിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് കൂടി തയാറാക്കിയാൽ മാത്രമേ വ്യാപനത്തിന്റെ തോത് എത്രമാത്രമുണ്ടെന്ന് കണ്ടെത്താനാകുവെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.