India

കാര്‍ വായ്‌പ അടച്ചുതീര്‍ത്തതിനു ശേഷം ചെയ്യേണ്ട കാര്യങ്ങള്‍

കെ.അരവിന്ദ്‌

കാര്‍ വായ്‌പയുടെ തിരിച്ചടവ്‌ പൂര്‍ത്തിയാകുന്നതോടെ വായ്‌പയെടുത്തവരുടെ ജോലി കഴിഞ്ഞുവെന്ന്‌ കരുതരുത്‌. ഒടുവിലത്തെ ഇ എംഐ അടച്ചതിനു ശേഷം ചില കാര്യങ്ങ ള്‍ കൂടി വായ്‌പയെടുത്തവര്‍ക്ക്‌ ചെയ്‌തു തീര്‍ക്കാനുണ്ട്‌.

കാര്‍ വായ്‌പയുടെ അവസാന മാസഗഡു അടയ്‌ക്കുകയോ വായ്‌പ ക്ലോസ്‌ ചെയ്യുകയോ ചെയ്‌തു കഴിഞ്ഞാല്‍ ബാങ്കില്‍ നിന്ന്‌ വായ്‌പ അടച്ചതിന്റെ രശീത്‌ വാങ്ങാന്‍ ശ്രദ്ധിക്കേണ്ട തുണ്ട്‌. ഈ രശീതില്‍ മൊത്തം അടച്ച തുക, അവസാനം പണം അടച്ച തീയതി, വായ്‌പ ക്ലോസ്‌ ചെയ്‌തതു സംബന്ധിച്ച വിവരം തുടങ്ങിയ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിരിക്കും.

കാര്‍ വായ്‌പ പൂര്‍ണമായി അടച്ചു തീര്‍ ത്തതിനു ശേഷം രണ്ടോ മൂന്നോ ആഴ്‌ച യ്‌ക്കുള്ളില്‍ ബാങ്കില്‍ നിന്നും വായ്‌പ സംബ ന്ധിച്ച എല്ലാ രേഖകളും തിരികെ വാങ്ങിയി രിക്കണം. വായ്‌പ എടുക്കുന്ന സമയത്ത്‌ സ മര്‍പ്പിച്ച രേഖകള്‍ക്കൊപ്പം ഒരു നോ ഒബ്‌ജ ക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ അല്ലെങ്കില്‍ നോ ഡ്യൂ സര്‍ട്ടിഫിക്കറ്റ്‌ കൂടി ലഭിക്കുന്നതാണ്‌.

കാര്‍ വായ്‌പ മൊത്തം തിരിച്ചടച്ചതു സം ബന്ധിച്ച സ്റ്റേറ്റ്‌മെന്റ്‌ ബാങ്കില്‍ നിന്ന്‌ ശേഖരി ച്ചിരിക്കണം. നിങ്ങളുടെ ക്രെഡിറ്റ്‌ സ്‌കോര്‍ അര്‍ഹമായതിനേക്കാള്‍ താഴെയാണെങ്കില്‍, അല്ലെങ്കില്‍ ക്രെഡിറ്റ്‌ റിപ്പോര്‍ട്ടില്‍ വസ്‌തുതാ വിരുദ്ധമായ എന്തെങ്കിലും പരാമര്‍ശിക്കപ്പെ ടുകയാണെങ്കില്‍ അത്‌ തിരുത്താന്‍ ഇത്തരം സ്റ്റേറ്റ്‌മെന്റുകള്‍ ഉപയോഗിക്കാവുന്നതാണ്‌. ഭാവിയില്‍ കാര്‍ വില്‍പ്പന നടത്തുമ്പോഴോ ഇന്‍ഷുറന്‍സ്‌ ക്ലെയിം ഉന്നയിക്കുമ്പോഴോ എന്തെങ്കിലും തര്‍ക്കങ്ങളുണ്ടാകുകയാണെങ്കില്‍ അത്‌ പരിഹരിക്കാനും ഇത്തരം സ്റ്റേറ്റ്‌മെന്റുക ള്‍ സഹായകമാകും.

കാര്‍ വായ്‌പ എടുക്കുന്നത്‌ വാഹനം ബാ ങ്കിന്‌ പണയവസ്‌തുവായി നല്‍കിയാണ്‌. അ തായത്‌ വായ്‌പ അടച്ചുതീരും വരെ കാര്‍ കൈവശം വെക്കുന്നത്‌ നിങ്ങളാണെങ്കിലും കാറിന്റെ ഉടമസ്ഥത സാങ്കേതികമായി ബാ ങ്കിനാണ്‌. കാര്‍ വായ്‌പ പൂര്‍ണമായി അടച്ചു തീര്‍ന്നാല്‍ മാത്രമേ ഉടമസ്ഥത നിങ്ങളുടെ പേ രിലാകുന്നൂള്ളൂ.

കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റി (ആര്‍സി)ല്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കും. വാ യ്‌പ അടച്ചുതീര്‍ത്തതിനു ശേഷം വാഹനം പണയവസ്‌തുവാണെന്ന പരാമര്‍ശം ആര്‍ സിയില്‍ നിന്നും നീക്കം ചെയ്യാനായി റീജി യണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസിനെ സമീ പിക്കേണ്ടതാണ്‌. ഇക്കാര്യം നീക്കം ചെയ്‌തി ല്ലെങ്കില്‍ കാര്‍ മറ്റൊരാള്‍ക്ക്‌ വില്‍ക്കാന്‍ സാ ധിക്കില്ല. ഇന്‍ഷുറന്‍സ്‌ ക്ലെയിം ഉന്നയിക്കു മ്പോഴും ഇത്‌ പ്രധാനമാണ്‌.

ഇത്‌ നീക്കം ചെയ്യാനായി ബാങ്കില്‍ നി ന്നു ലഭിച്ച നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ (എന്‍ഒസി) റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓ ഫീസില്‍ സമര്‍പ്പിക്കേണ്ടതുണ്ട്‌. എന്‍ഒസി മൂ ന്ന്‌ മാസം മാത്രമേ സാധുവായിരിക്കുകയു ളളൂ. അതുകൊണ്ടുതന്നെ എന്‍ഒസി ലഭിച്ച്‌ മൂന്ന്‌ മാസത്തിനുള്ളില്‍ റീജിയണല്‍ ട്രാന്‍ സ്‌പോര്‍ട്ട്‌ ഓഫീസില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധി ക്കണം. എന്‍ഒസി സഹിതം അപേക്ഷ നല്‍ കിയാല്‍ മാത്രമേ കാറിന്റെ യഥാര്‍ത്ഥ ഉടമ സ്ഥത ബാങ്കില്‍ നിന്നും നിങ്ങളുടെ പേരിലേ ക്ക്‌ മാറ്റികിട്ടുകയുള്ളൂ.

കാര്‍ ബാങ്കിന്‌ പണയപ്പെടുത്തിയിരിക്കു കയാണെന്ന കാര്യം ഇന്‍ഷുറന്‍സ്‌ പോളിസി യിലും രേഖപ്പെടുത്തിയിരിക്കും. അതിനാല്‍ ഇത്‌ നീക്കം ചെയ്യാനായി വായ്‌പ അടച്ചുതീര്‍ ത്തതിനു ശേഷം ഇന്‍ഷുറന്‍സ്‌ കമ്പനിയെ സ മീപിക്കേണ്ടതുണ്ട്‌. എന്‍ഒസിയും പുതുക്കിയ ആര്‍സിയും സഹിതമാണ്‌ ഇന്‍ഷുറന്‍സ്‌ കമ്പ നിക്ക്‌ ഇതിനായി അപേക്ഷ നല്‍കേണ്ടത്‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.