കെ.അരവിന്ദ്
കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലെ ഒരു വിഭാഗമാണ് ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍. റിസ്‌ക് കൂടിയ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതിനാലാണ് ഇവയെ ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്.
AA റേറ്റിങിന് താഴെയുള്ള കടപ്പത്രങ്ങളിലാണ് ഇത്തരം ഫണ്ടുകള്‍ 65 ശതമാനം നിക്ഷേപവും നടത്തുന്നത്. സെബിയുടെ വര്‍ഗീകരണം അനുസരിച്ച് മേന്മയേറിയ വായ്‌പാ പദ്ധതികളുടെ റേറ്റിങ് AA+ അല്ലെങ്കി ല്‍ അതിന് മുകളില്‍ ആയിരിക്കണം. AA റേറ്റിങിന് താഴെയുള്ള കടപ്പത്രങ്ങള്‍ക്ക് റിസ്‌ക് കൂടുതലായിരിക്കും. റിസ്‌ക് കൂടുമ്പോള്‍ റിട്ടേണും കൂടും. ഇവയുടെ റേറ്റിങ് ഉയരുമ്പോള്‍ മൂലധന നേട്ടവും ഉയരും. അതിനാല്‍ ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍ ലിക്വിഡ് ഫണ്ടുകളേക്കാള്‍ ഉയര്‍ന്ന റിട്ടേ ണ്‍ നല്‍കാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന റിസ്‌ക് സന്നദ്ധതയുള്ള നിക്ഷേപകര്‍ക്ക് മാത്രമാണ് ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍ അനുയോജ്യമായിരിക്കുന്നത്. റേറ്റിങ് കുറയുന്നത് റിസ്‌ക് ഉയര്‍ത്തു ന്ന ഘടകമാണ്. കമ്പനികളുടെ സാമ്പത്തിക നില പരിഗണിച്ചാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ കടപ്പത്രങ്ങള്‍ക്ക് റേറ്റിങ് നല്‍കുന്നത്.
രണ്ടു തരത്തിലാണ് ഇത്തരം ഫണ്ടുകള്‍ റിട്ടേണ്‍ നല്‍കുന്നത്. അവ നിക്ഷേപിച്ച കടപ്പത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശയാണ് ഒരു തരത്തിലുള്ള നേട്ടം. നേരത്തെ റേറ്റിങ് താഴ്‌ന്ന നിലയിലുള്ള കടപ്പത്രങ്ങള്‍ പിന്നീട് കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് അനുസരിച്ച് ഉയര്‍ന്ന റേറ്റിങി ലേക്ക് `അപ്‌ഗ്രേഡ്’ ചെയ്യപ്പെടുകയാണെങ്കില്‍ അവയുടെ ഡിമാന്റ് വര്‍ധിക്കും.
ഡിമാന്റ് കൂടുന്നതിന് അനുസരിച്ച് കടപ്പത്രത്തിന്റെ വിലയിലുണ്ടാകുന്ന വര്‍ധന ഫണ്ടുകളുടെ എന്‍എവിയിലും പ്രതിഫലിക്കും. ഇത്തരത്തിലും മൂലധന നേട്ടത്തിന് സാധ്യതയുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍ ലിക്വിഡ് ഫണ്ടുകളേക്കാള്‍ രണ്ട് ശതമാനം അധിക പ്രതിവര്‍ഷ നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്.
ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകളില്‍ നിന്ന് മൂന്ന് വര്‍ഷത്തിനകം ലഭിക്കുന്ന നേട്ടത്തിന് ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമാണ്. നിക്ഷേപകന്റെ ആദായ നികുതി സ്ലാബ് നി രക്ക് അനുസരിച്ചുള്ള നികുതിയാണ് നല്‍കേണ്ടത്. അതായത് നിക്ഷേപകന്റെ വാര്‍ഷിക വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി കണക്കാക്കണം. മൂന്ന് വര്‍ഷത്തിനു ശേഷം ലഭിക്കുന്ന നേട്ടത്തിന് ദീര്‍ഘകാല മൂലധന നേട്ട നികുതി ബാധകമായിരിക്കും.
നിക്ഷേപം നടത്തിയതിനു ശേഷം മൂന്ന് വര്‍ഷത്തിനു ശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ നേരത്തെ നടത്തിയ നിക്ഷേപത്തിന്റെ കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് അനുസരിച്ച് കണക്കാക്കിയ ഇപ്പോഴത്തെ മൂല്യത്തേക്കാള്‍ കൂടുതലായി ലഭിച്ച തുകയുടെ 20 ശതമാനം നികുതി നല്‍കണം. ലാഭവിഹിതത്തിന് നികുതി നല്‍കേണ്ടതില്ല. പക്ഷേ 28.84 ശതമാനം ലാഭ വിഹിത വിതരണ നികുതിയായി സ്‌കീമുകള്‍ നല്‍കുന്നു.
സാധാരണ നിക്ഷേപകര്‍ക്ക് അനുയോജ്യമല്ല ഇത്തരം ഫണ്ടുകള്‍. റിസ്‌ക് ഉയര്‍ന്നതാണെന്നതു തന്നെ കാരണം. ഏതെങ്കിലും കടപ്പത്രം നിക്ഷേപം തിരികെ നല്‍കാന്‍ വീഴ്‌ച വരുത്തിയാല്‍ അത് എന്‍എവിയെ പ്രതികൂലമായി ബാധിക്കാം.
സാധാരണ നിക്ഷേപകര്‍ക്ക് അനുയോ ജ്യം ലിക്വിഡ് ഫണ്ടുകളാണ്. റെപ്പോ നിരക്കിന് തുല്യമായ റിട്ടേണാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതെങ്കിലും ഫണ്ട് മാനേജ്‌മെന്റിന്റെ മികവില്‍ റെപ്പോ നിരക്കിനേക്കാള്‍ മികച്ച വാര്‍ഷിക റിട്ടേണ്‍ നല്‍കാന്‍ പല ഫണ്ടുകള്‍ക്കും സാധിക്കുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.