World

സ്‌കൂളുകള്‍ അടച്ചിടണം; കുട്ടികളിലെ വൈറസ് ബാധയില്‍ പഠനം വേണമെന്ന് ലോകാരോഗ്യ സംഘടന

 

ജനീവ: കുട്ടികളിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത്, വൈറസ് വ്യാപനം തീവ്രമായ മേഖലകളില്‍ സ്‌കൂളുകള്‍ അടച്ചിടണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. മഹാമാരിയില്‍ സ്‌കൂളുകള്‍ക്ക് നല്‍കേണ്ട പരിഗണനയെക്കുറിച്ച്‌ യുനെസ്‌കോയും യുനിസെഫുമായി നടത്തിയ ഓണ്‍ലൈന്‍ വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ ബാധിതരില്‍ പത്ത് ശതമാനവും ആകെ മരണത്തില്‍ 0.2 ശതമാനവും 20 വയസ്സിനു താഴെയുള്ളവരാണ്. എന്നാല്‍, കുട്ടികളിലെ വൈറസ് ബാധയെകുറിച്ചും അപകടസാധ്യതയെ കുറിച്ചും മരണ നിരക്കിനെ കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരെ അപേക്ഷിച്ച്‌ അപകടസാധ്യത കുറവാണെങ്കിലും മാസങ്ങളായി സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇവരുടെ പോഷകാഹാര ലഭ്യതയും രോഗപ്രതിരോധവും തടസ്സപ്പെട്ടു. കുട്ടികള്‍ സുരക്ഷിതമായി എത്രയും വേഗം സ്‌കൂളുകളിലേക്ക് തിരികെവന്നു തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.