India

പുതിയ അദ്ധ്യയന വര്‍ഷത്തെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി യു.ജി.സി

 

രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ- ബിരുദാനന്തരബിരുദ ഒന്നാംവർഷ വിദ്യാർത്ഥികൾക്കായുള്ള,  2020- 21 അക്കാദമിക് കലണ്ടർ സംബന്ധിച്ച യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊക്രിയാൽ നിഷാങ്ക്  ഇന്ന് പുറത്തിറക്കി.

2020 -21 കാലത്തെ  ഒന്നാംവർഷ പ്രവേശന നടപടികൾക്ക്  2020 ഒക്ടോബർ അവസാനത്തോടെ പൂര്‍ത്തിയാകും. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തീകരിക്കേണ്ട അവസാന തീയതി 2020 നവംബർ 30 ആയിരിക്കും.

 2020- 2021 അക്കാദമിക്  കാലത്തേക്കുള്ള കലണ്ടർ താഴെ കൊടുക്കുന്നു:

  • 2020 ഒക്ടോബർ 31 ഓടു കൂടി പ്രവേശന നടപടികൾ പൂർത്തീകരിക്കണം.
  • പുതിയ വിദ്യാർഥികൾ (ഒന്നാംവർഷ /സെമസ്റ്റർ) ക്കായുള്ള ക്ലാസുകൾ 2020 നവംബർ ഒന്നിന് ആരംഭിക്കും.
  • പരീക്ഷാ തയ്യാറെടുപ്പുകൾ ക്കായി 2021 മാർച്ച് ഒന്നു മുതൽ മാർച്ച് 7 വരെ അവധി.
  • 2021 മാർച്ച് 8 മുതൽ 26 വരെ പരീക്ഷകൾ നടത്തും.
  • 2021 മാർച്ച് 27 മുതൽ 2021 ഏപ്രിൽ 4 വരെ സെമസ്റ്റർ അവധി.
  • അടുത്ത സെമസ്റ്റർ  ക്ലാസുകൾ 2021 ഏപ്രിൽ അഞ്ചിന് ആരംഭിക്കും.
  • പരീക്ഷാ തയ്യാറെടുപ്പുകൾക്കായി 2021 ഓഗസ്റ്റ് ഒന്നു മുതൽ 8 വരെ  അവധി.
  • 2021 ഓഗസ്റ്റ് 9 മുതൽ 21 വരെ പരീക്ഷകൾ സംഘടിപ്പിക്കും.
  • 2021 ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 29 വരെ സെമസ്റ്റർ അവധി.
  • ഈ ബാച്ചിന്റെ  അടുത്ത അക്കാദമിക് വർഷത്തിന് 2021 ഓഗസ്റ്റ് 30 ന് തുടക്കമാകും.

പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ, 2020 നവംബർ 18 ഓടുകൂടി
സർവ്വകലാശാലകൾക്ക് അക്കാദമിക്  സെഷനുകൾക്ക്  തുടക്കം കുറിക്കാവുന്നതാണെന്ന് യുജിസി അറിയിച്ചു. അധ്യയന പരിപാടികൾ ഓഫ് ലൈൻ ആയോ ഓൺലൈനായോ ഇവ രണ്ടും ചേർത്തോ  സംഘടിപ്പിക്കാം.

2020 നവംബർ 30 നുള്ളിൽ പ്രവേശനം റദ്ദാക്കുകയോ മറ്റു സ്ഥാപനങ്ങളിൽ പ്രവേശനം നേടുകയോ  ചെയ്ത വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും  അതാത് അക്കൗണ്ടുകളിലേക്ക്  നൽകുന്നതാണ്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ ഇളവ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.