Oman

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ട്രയല്‍ റണ്‍ നടത്തി

 

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്നതിന് മുന്നോടിയായി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ട്രയല്‍ റണ്‍ നടത്തി.

യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനായി നടന്ന ട്രയല്‍ റണ്ണില്‍ സ്വദേശികളും വിദേശികളുമായ 150ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു.സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബി, ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹുസ്‌നി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് പരിശോധനക്ക് തുടക്കമായത്.

വന്നിറങ്ങുന്നവരുടെ രജിസ്‌ട്രേഷന്‍, ഇമിഗ്രേഷന്‍, കോവിഡ് പി.സി.ആര്‍ ടെസ്റ്റിന് സാമ്പ്ള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം, ബാഗേജ് ക്ലെയിം ഹാള്‍ വഴിയുള്ള എക്‌സിറ്റ് തുടങ്ങിയ വിഭാഗങ്ങളുടെ പരിശോധനയാണ് നടന്നത്.എല്ലാവിധ സുരക്ഷ മുന്നൊരുക്കങ്ങളും പാലിച്ചാണ് പരിശോധന നടന്നത്. ഉച്ചക്ക് ശേഷം കുറഞ്ഞ എണ്ണം വളന്റിയര്‍മാരുടെ പങ്കാളിത്തത്തില്‍ ഡ്രൈവ് ഇന്‍ കോവിഡ് പരിശോധന സംവിധാനത്തിന്റെ പ്രവര്‍ത്തനവും അവലോകനം ചെയ്തു. പരിശോധനയില്‍ ഭാഗമായ വളന്റിയര്‍മാര്‍ക്ക് സൗജന്യ പി.സി.ആര്‍ പരിശോധനയും നടത്തി

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.