ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച. പൂനെ സാസൂൺ ജനറൽ ആശുപത്രിയിലാകും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കം കുറിക്കുക.
ഇത് തിങ്കളാഴ്ച മുതൽ തന്നെ തുടക്കമിടാൻ സാധ്യതയുണ്ട്. ഇതിനോടകം തന്നെ ചില സന്നദ്ധപ്രവർത്തകർ പരീക്ഷണത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. 150 മുതൽ 200 ഓളം സന്നദ്ധപ്രവർത്തകർക്ക് പരീക്ഷണടിസ്ഥാനത്തിൽ വാക്സിൻ ഡോസ് നൽകും.
കോവിഷീൽഡ് എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജിന്റേ കീഴിലും കെ.ഇം.എം ആശുപത്രിയിലുമാണ് നടത്തിയിരുന്നത്.
ഓക്സ്ഫഡ് സർവകലാശാല തയ്യാറാക്കിയ വാക്സിൻ യുകെയിൽ പരീക്ഷിച്ച ഒരു സന്നദ്ധപ്രവർത്തകന് രോഗം ബാധിച്ചതിനെ തുടർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം താത്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് സെപ്റ്റംബർ 15 ഓടെയാണ് ഡിസിജിഐ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് പരീക്ഷണം പുനരാരംഭിക്കാൻ അനുമതി നൽകിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.