യു.എ.ഇയില്‍ കോവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. അബുദാബി ഹെല്‍ത്ത് സര്‍വീസ് ആണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. യു.എ.ഇയില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞു വരുന്നതിനിടെയാണ് ആശ്വാസമേകുന്ന ഈ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനിയായ സിനോഫാം സി.എന്‍.ബി.സിയുടെ സഹകരണത്തോടെ അബുദാബി ആരോഗ്യവകുപ്പിന്റെ ജി 42 ന്റെ നേതൃത്വത്തിലാണ് പരീക്ഷണം.
യു.എ.ഇയുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 20ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. വാക്സിന്‍ എടുക്കുന്നവരെ 42 ദിവസം നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ആളുകള്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വോളണ്ടിയറാകാനുള്ള രജിസ്ട്രേഷന്‍ ഇപ്പോഴും തുടരുകയാണെന്നും 15,000 ആളുകളില്‍ വരെ പരീക്ഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.