India

ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു; നിഫ്‌റ്റി 11,700ന്‌ മുകളില്‍

 

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ നാലാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ്‌ 304 പോയിന്റും നിഫ്‌റ്റി 76 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

39,879 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തത്‌. 39,450 പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 11,700 പോയിന്റിന്‌ മുകളിലേക്ക്‌ ഉയരുകയും ആ നിലവാരത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്‌തു. മികച്ച നിലയില്‍ തുടങ്ങിയ നിഫ്‌റ്റി 11,763 പോയിന്റ്‌ വരെ ഉയര്‍ന്നു. അതിനു ശേഷം 11,738ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

ആഗോള വിപണിയിലെ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ്‌ ഇന്ത്യന്‍ വിപണിയിലും കണ്ടത്‌. ഓട്ടോ ഓഹരികളാണ്‌ ഇന്ന്‌ പ്രധാനമായും മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കിയത്‌.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന്‌ നേട്ടത്തിലായിരുന്നു. 26 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 24 ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌. ടൈറ്റാന്‍, ബജാജ്‌ ഓട്ടോ, ഹീറോ മോട്ടോഴ്‌സ്‌, മാരുതി, റിലയന്‍സ്‌ എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ടൈറ്റാന്‍ 4.50 ശതമാനം ഉയര്‍ന്നു.

ബജാജ്‌ ഫിനാന്‍സ്‌, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ടാറ്റാ മോട്ടോഴ്‌സ്‌, പവര്‍ഗ്രിഡ്‌ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.