സംസ്ഥാനത്തെ കീം പ്രവേശന പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു. എന്‍ജിനിയറിങ് വിഭാഗത്തില്‍ കോട്ടയം തെളളകം സ്വദേശി കെ എസ് വരുണിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു. ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാമെത്തിയത്.
കാസര്‍കോട് പരപ്പ സ്വദേശിയായ ജോയല്‍ ജെയിംസ് രണ്ടാം റാങ്കും,കൊല്ലത്തുകാരന് അദിത്യ ബൈജു മൂന്നാം റാങ്കും സ്വന്തമാക്കി. ആദിത്യയ്ക്ക് എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ നാലാം റാങ്ക് നേട്ടവും സ്വന്തമായി. 71,742 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 56,599 പേരാണ് യോഗ്യത നേടിയത്. പ്രവേശന നടപടികള്‍ ഈ മാസം 29ന് തുടങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അറിയിച്ചു.
53,236 പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.
എൻജിനിയറിംഗിൽ വരുൺ കെ.എസ് (കോട്ടയം) ഒന്നാം റാങ്കും ഗോകുൽ ഗോവിന്ദ് ടി.കെ (കണ്ണൂർ) രണ്ടാം റാങ്കും നിയാസ് മോൻ.പി (മലപ്പുറം) മൂന്നാം റാങ്കും നേടി. ഫാർമസി പ്രവേശന പരീക്ഷയിൽ തൃശൂർ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
എൻജിനിയറിംഗ് ആദ്യത്തെ നൂറ് റാങ്കിൽ ഇടം പിടിച്ചത് 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ്. ഇതിൽ 66 പേർ ആദ്യ ചാൻസിൽ പാസായവർ ആണ്. 34 പേർ രണ്ടാമത്തെ ശ്രമത്തിൽ പാസായവരും. www.cee.kerala.gov.in വെബ്സൈറ്റ് വഴി ഫലമറിയാം.
എൻജിനിയറിംഗ്: ആദ്യ പത്ത് റാങ്കിൽ ഇടം നേടിയവർ;
നാലാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
അഞ്ചാം റാങ്ക്: അദ്വൈത് ദീപക് (കോഴിക്കോട്)
ആറാം റാങ്ക്: ഇബ്രാഹിം സുഹൈൽ ഹാരിസ് (കാസർഗോഡ്)
ഏഴാം റാങ്ക്: തസ്ലീം ബാസിൽ എൻ (മലപ്പുറം)
എട്ടാം റാങ്ക്: അക്ഷയ് കെ മുരളീധരൻ (തൃശൂർ)
ഒമ്പതാം റാങ്ക്: മുഹമ്മദ് നിഹാദ്.യു (മലപ്പുറം)
പത്താം റാങ്ക്: അലീന എം.ആർ (കോഴിക്കോട്)
ഫാർമസി: ആദ്യ മൂന്നു റാങ്കിൽ ഇടം പിടിച്ചവർ;
ഒന്നാം റാങ്ക്: അക്ഷയ് കെ.മുരളീധരൻ (തൃശൂർ)
രണ്ടാം റാങ്ക്: ജോയൽ ജെയിംസ്(കാസർഗോഡ്)
മൂന്നാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
ജൂലൈ 16നായിരുന്നു കേരളത്തിനകത്തും പുറത്തുമുള്ള 336 കേന്ദ്രങ്ങളിലായി കീം പരീക്ഷ നടത്തിയത്. രാവിലേയും ഉച്ചകഴിഞ്ഞുമായി നടന്ന പരീക്ഷ 1.25 ലക്ഷത്തോളം വിദ്യാർഥികളാണ് എഴുതിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശന സുരക്ഷയും സാമൂഹിക അകലവും പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്.
സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കു പുറമേ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ആയിരുന്നു പരീക്ഷ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.