World

ചൈനയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു

 

ചൈനയില്‍ വീണ്ടും കോവിഡ് ബാധ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. കൊറോണ വ്യാപനത്തിന് തുടക്കമിട്ട ചൈനയില്‍ നാലാം തവണയാണ് പുതുതായി കൊറോണ ബാധ പുറത്തുവരുന്നത്. ഇതുവരെ പുതുതായി രോഗബാധിതരായവരുടെ എണ്ണം 2500 കടന്നിരിക്കുകയാണ്. ബീജിംഗ് ആരോഗ്യമന്ത്രാലയമായ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടാണ് മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

പ്രമുഖ നഗരങ്ങളായ ഷാന്‍ഹായ്, ഫ്യൂജിയാന്‍, സീച്ചുവാന്‍, യുനാന്‍, ഷാന്‍സി, ഷാന്‍ഡോംഗ് എന്നീ നഗരങ്ങളിലെല്ലാം കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് പുറത്തുനിന്നും രാജ്യത്തേയ്ക്ക് വന്നവര്‍ വഴിയാണ് വീണ്ടും കൊറോണ ബാധയുണ്ടായതെന്നാണ് ഭരണകൂടം പറയുന്നത്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

2019 നവംബര്‍ 17നാണ് ചൈനയില്‍ ആദ്യമായി കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. വുഹാന്‍ മാര്‍ക്കറ്റിലെ 55 വസ്സുകാരിയിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. എത്ര പേര്‍ക്ക് ആകെ കൊറോണ ബാധിച്ചുവെന്നോ എത്രപേര്‍ ആകെ മരണപ്പെട്ടുവെന്നോ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന ആരോപണം ശക്തമാണ്. തെരുവില്‍ ആളുകള്‍ കുഴഞ്ഞുവീണുമരിച്ചവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകന്‍, കൊറോണ വൈറസിനെപ്പറ്റി പുറത്തുപറഞ്ഞ ഡോക്ടര്‍, മനുഷ്യാവകാശ പ്രവര്‍ത്തക, പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാവ് എന്നിവരടക്കം നിരവധി പേര്‍ അപ്രത്യക്ഷമായതും ചൈനയുടെ വിശ്വാസ്യത തകര്‍ത്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.