കുവൈത്തിൽ സർക്കാർ ഏജൻസികളുമായി കരാറിലുള്ള വിദേശ തൊഴിലാളികൾ അവരുടെ സിവിൽ ഐഡിയിൽ പറയുന്ന സ്ഥലത്ത് തന്നെയാണ് താമസിക്കുന്നതെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ബന്ധപ്പെട്ട മറ്റു സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ഇതിന് പദ്ധതി തയാറാക്കണമെന്ന് മന്ത്രിസഭ നിർദേശിച്ചു.
തൊഴിലാളികൾ സിവിൽ ഐഡിയിലെ വിലാസത്തിൽനിന്ന് മാറി താമസിക്കുന്നത് രാജ്യത്ത് വ്യാപകമാണ്. ഇതിൽ നിയന്ത്രണം കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. അതിനിടെ ലേബർ സിറ്റികളുടെ നിർമാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് മന്ത്രാലയത്തിന് മന്ത്രിസഭ നിർദേശം നൽകി. പദ്ധതിയുടെ സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റി നൽകാനാണ് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.