ബീമാപള്ളിയിൽ ടൂറിസം വകുപ്പ് നിർമിക്കുന്ന പിൽഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബീമാപള്ളി സന്ദർശിക്കുന്നവർക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയാണ് പിൽഗ്രിം അമിനിറ്റി സെന്റർ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തീർഥാടകടൂറിസം വികസനത്തിന്റെ ഭാഗമായി പ്രശസ്തമായ ആരാധനാലയങ്ങളിലെല്ലാം പിൽഗ്രിം അമിനിറ്റി സെന്ററുകൾ നിർമിക്കുന്ന ഒരു പദ്ധതി ഈ സർക്കാർ വന്ന ശേഷം വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വിനോദ സഞ്ചാര വകുപ്പ് ബീമാപള്ളി ജമാഅത്ത് കോമ്പൗണ്ടിൽ ഒരു വിശ്രമ കേന്ദ്രം മുൻപ് പണി കഴിപ്പിച്ചിട്ടുണ്ടെങ്കിലും, അത് നിലവിൽ ഇവിടെയെത്തുന്നവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പര്യാപ്തമല്ലെന്ന കാര്യം പരിഗണിച്ചാണ് ബീമാപള്ളിയിൽ പുതിയ പിൽഗ്രിം അമിനിറ്റി സെന്റർ നിർമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
രണ്ട് കോടി ആറ് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പുതിയ അമിനിറ്റി സെന്റർ പണിയുന്നത്. രണ്ട് നിലകളിൽ പണികഴിപ്പിക്കുന്ന ഈ അമിനിറ്റി സെന്ററിൽ തീർത്ഥാടകർക്കുള്ള ഇരിപ്പിടങ്ങൾ, ഡൈനിംഗ് ഹാൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, ലോബി സൗകര്യങ്ങൾ, താമസത്തിനുള്ള മുറികൾ, ഡോർമിറ്ററി, മറ്റിതര സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.