Gulf

കോവിഡിനെ പിടിച്ചുകെട്ടാനൊരുങ്ങി ഗള്‍ഫ്; രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

 

ശരത്ത് പെരുമ്പളം

ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ക്രമാനുഗതമായി കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യയ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്.

സൗദിയില്‍ രോഗമുക്തി നേടിയത് 2945 പേര്‍

സൗദിയില്‍ ഇന്ന്‍ പുതിയ രോഗവാഹകര്‍ 1759 പേര്‍. 2945 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 83.85 ശതമാനമായി ഉയര്‍ന്നു. അതേസമയം, 27 കോവിഡ് മരണവും രേഖപ്പെടുത്തി. 160 പേര്‍ക്ക് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ച ഹോഫുഫിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

മക്ക 122 റിയാദ് 108 , മക്ക 117 , മദീന 83, ദമ്മാം 70, യാമ്ബു 55, ജിസാന്‍ 51, എന്നിങ്ങനനെയാണ് 41,205 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 2063 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 272,590ഉം മരണസംഖ്യ 2816 ഉം രോഗമുക്തി നേടിയവര്‍ 228,569 ആയി.203 പട്ടണങ്ങളാണ് രോഗത്തി പിടിയിലായത്. ജൂലായ്‌ ഇരുപത്തിയൊമ്ബത് വരെ രാജ്യത്ത് ഇതുവരെ ആകെ 32,28,443 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 62,845 സ്രവസാമ്ബിളുകള്‍ ടെസ്റ്റ് നടത്തി. ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം , 16,923,279, മരണസംഖ്യ, 664,273, , രോഗമുക്തി നേടിയത് ,9,568,710, ചികിത്സയില്‍ ഉള്ളവര്‍ 5,772,755.

യു.എ.ഇയില്‍ 297 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ ഇന്ന് മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം 375 പുതിയ കേസുകളും 297 പേര്‍ രോഗമുക്തരായതായും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 47,000 പുതിയ കോവിഡ് -19 പരീക്ഷണങ്ങള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 59,921 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ 53,202 പേര്‍ രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ 347 ആണ്. നിലവില്‍ 6,294 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

കുവൈത്തില്‍ 786 പേര്‍ക്ക്​ രോഗമുക്​തി

കുവൈത്തില്‍ 754 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 65,903 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​ച 786 പേര്‍ ഉള്‍പ്പെടെ 56,467 പേര്‍ രോഗമുക്​തി നേടി. രണ്ടുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 444 ആയി. ബാക്കി 8992 പേരാണ്​ ചികിത്സയിലുള്ളത്​. 125 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4059 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 36,000 കടന്നു

ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 421 പേ​ര്‍​കൂ​ടി സു​ഖം​പ്രാ​പി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 36,110 ആ​യി ഉ​യ​ര്‍​ന്നു.രാജ്യത്ത് പു​തു​താ​യി 351 പേ​ര്‍​ക്കാ​ണ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 193 പേ​ര്‍ പ്ര​വാ​സി​ക​ളാ​ണ്. 154 പേ​ര്‍​ക്ക്​ സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യും നാ​ലു​ പേ​ര്‍​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ര്‍​ന്ന​ത്. നി​ല​വി​ല്‍ 3231 പേ​രാ​ണ്​ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ഒമാനില്‍ രോഗമുക്​തരുടെ എണ്ണം 60,000 കടന്നു

ഒമാനില്‍ 665 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ മൊത്തം രോഗികള്‍ 78569 ആയി. രാജ്യത്ത് 1653 പേര്‍ക്ക്​ കൂടി കോവിഡ്​ ഭേദമായി.ഇതോടെ രോഗമുക്​തരുടെ എണ്ണം 60240 ആയി. 1314 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളില്‍ 618 പേര്‍ സ്വദേശികളും 47 പേര്‍ പ്രവാസികളുമാണ്​. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 പേര്‍ കൂടി മരണപ്പെട്ടു​. ഇതോടെ മരണ സംഖ്യ 412 ആയി ഉയര്‍ന്നു. 52 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 522 പേരാണ്​ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 184 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 17917 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.