ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. ഒരു കോടി അറുപത്തിയഞ്ച് ലക്ഷം പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.
അമേരിക്കയില്‍ മുപ്പത്തിയാറായിരം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം അന്‍പത്തിയൊന്‍പത് ലക്ഷത്തി അമ്പത്തി രണ്ടായിരവും മരണം ഒരു ലക്ഷത്തി എണ്‍പത്തിരണ്ടായിരവും കടന്നു. റഷ്യയില്‍ നാലായിരത്തോളം പേര്‍ക്കും കൊളമ്പിയയില്‍ പതിനായിരത്തില്‍ ഏറെ പേര്‍ക്ക് കൂടിയും രോഗം റിപ്പോര്‍ട്ട് ചെയ്തു.
ബ്രസീലിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. 3,674,176 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ മാത്രം 1215 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 116,666 ആയി. 2,848,395 പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തോട് അടുക്കുകയാണ്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 24 ലക്ഷം പിന്നിട്ടു. ഇന്നലെ 66,550 പേരാണ് രാജ്യത്ത് രോഗമുക്തരായത്. ഒരു ദിവസത്തെ ഏറ്റവുമുയര്‍ന്ന രോഗമുക്തിനിരക്കാണിത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.