ശരത്ത് പെരുമ്പളം
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.62 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,896 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,62,02,385 ആയി. ഇതുവരെ 6,48,445 പേരാണ് വൈറസിന് കീഴടങ്ങി മരണപ്പെട്ടത്. ഇതില്‍ 5,717 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായതാണ്. 99,13,232 പേരുടെ രോഗം ഭേദമായി. 56,40,708 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 66,203 പേരുടെ നില ഗുരുതരമാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. അമേരിക്കയില്‍ 20,61,692 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 21,04,619 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. 18,984 പേരുടെ നില ഗുരുതരാവസ്ഥയിലാണ്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ വിശദാംശങ്ങള്‍:
(രാജ്യം, രോഗബാധിതരുടെ എണ്ണം, മരണം എന്ന ക്രമത്തില്‍)
24 മണിക്കൂറിനിടെ ഇന്ത്യയില്‍ 48,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് വ്യാപനം ഉയരുകയാണ്. 24 മണിക്കൂറിനിടെ 48,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 705 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 13,85,522 ആയി ഉയര്‍ന്നു. ഇതില്‍ 4,67,882 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 8,85,577 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 32,063 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്തെ പോലീസ് സേനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8,483 ആയി. സംസ്ഥാനത്ത് 93 പേര്‍ രോഗബാധയെ തുടര്‍ന്നു മരണപ്പെട്ടു.നിലവില്‍ 1,919 പോലീസുകാരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 6,471 ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടിയതായും സംസ്ഥാന പോലീസ് വക്താക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം ബാധിച്ചത് 9,251 പേര്‍ക്കാണ്. 257 പേര്‍ മരിച്ചു. 3,66,368 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 1,45,481 പേര്‍ ചികിത്സയിലാണ്. 2,07,194 പേര്‍ രോഗമുക്തരായി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.