സ്വർണ്ണക്കടത്ത് നയതന്ത്രബാഗേജിലല്ല നടന്നതെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന്റെ വാദം തെറ്റാണെന്നു കേസ് അന്വേഷിയ്ക്കുന്ന എൻഐഎ. കടത്ത് നടന്നത് നയതന്ത്രബാഗേജില്‍ തന്നെ എന്ന് വ്യക്തമാക്കുന്ന എൻഐഎ പത്രക്കുറിപ്പ് പുറത്തുവന്നു.
തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് നയതന്ത്രബാഗേജിലല്ല നടന്നതെന്ന് മുരളീധരന് ഞായറാഴ്ചയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഞായറാഴ്ച വൈകിട്ട് ആറു പ്രതികളെ കൂടി പിടിച്ചതായി അറിയിച്ചിറക്കിയ പത്രക്കുറിപ്പിലാണ് കടത്ത് നടന്നത് നയതന്ത്രബാഗേജിലാണെന്ന് എന് ഐ എ വ്യക്തമാക്കുന്നത്. യുഎഇ കോണ്സുലേറ്റ് വിലാസത്തിൽ വന്ന നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എൻ ഐ എ.
നയതന്ത്രബാഗേജിലല്ല സ്വർണ്ണം കടത്തിയതെന്ന് ആവർത്തിച്ചു പറഞ്ഞു കേസ് വഴിതിരിച്ചു വിടാൻ വി മുരളീധരൻ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നതിനിടയിലാണ് എൻഐഎ മുരളീധരന്റെ വാദം വീണ്ടും തള്ളി രംഗത്തെത്തുന്നത്. നയതന്ത്രബാഗേജില് ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയതെന്ന് എൻഐഎ ആദ്യം തന്നെ വ്യക്തമാക്കിയെങ്കിലും കേന്ദ്ര മുരളീധരൻ അതിനു കടക വിരുദ്ധമായ കാര്യമാണ് കഴിഞ്ഞ 2 തവണയും പത്രസമ്മേളനത്തിൽ പറഞ്ഞത്, അതാണ് എൻഐഎ തിരുത്തിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.