Entertainment

ജാലകം ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

 

ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളുടെ കഥ പറയുന്ന ജാലകം ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. സമൂഹത്തില്‍ നടക്കുന്ന വാര്‍ത്തകളിലൂടെ സഞ്ചരിച്ച് ഒരമ്മയും മകളും തമ്മിലുള്ള സംസാരമാണ് ഷോര്‍ട്ട് ഫിലിമില്‍ കാണാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളുടെ ഓൺലൈൻ ജീവിതത്തെ കുറിച്ച് വല്ലാതെ ആശങ്കപ്പെടുന്ന ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചടത്തോളം ദിവസേനെ വരുന്ന വാർത്തകൾ പോലും അവരുടെ ഭയം വർധിപ്പിക്കുന്നതാണ്. സ്വത്തിന് വേണ്ടി അനിയത്തിക്ക് വിഷം കൊടുക്കുന്ന സഹോദരനും ആ വാർത്തകളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. നാട്ടിലെ തിന്മകൾ വീട്ടിലുമെത്തിയെന്ന തിരിച്ചറിവാണ് ജാലകം എന്ന ഷോര്‍ട്ട് ഫിലിം പറയുന്നത്.

കവിയും മാധ്യമ പ്രവർത്തകനുമായ ജോയ് തമലം എഴുതി ദേവാനന്ദും,അരവിന്ദും ചേർന്ന് സംവിധാനം ചെയ്ത ജാലകം എന്ന ഷോർട്ട് ഫിലിം പറയുന്നതും ആശങ്കകളുടെ പേടിപ്പെടുത്തുന്ന ഒരു നുറുങ്ങാണ്. തിരക്കഥാകൃത്ത് ശ്രീ. ജോയ് തമലവും നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഡോ. ശ്രീജയും ഒഴിച്ച് ജാലകത്തിന്റെ ക്യാമറക്ക് പിന്നിലുള്ളവർ എല്ലാം കൂട്ടികളാണ്. ശരങ്ക.എച്ച് മറ്റൊരു ശ്രദ്ദേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഭിനന്ദ്, ജിതിന്‍ മുരളി, ഹരികൃഷ്ണന്‍, അഖില്‍ ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ശ്രീ. ജോബി ജോർജ് നേതൃത്വം നൽകുന്ന ഗുഡ് വിൽ എന്റർടൈൻമെന്റ് സാണ് ജാലകം യൂ ട്യൂബിൽ അവതരിപ്പിച്ചത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.