ഇന്ത്യ-യുഎസ് പ്രതിരോധ സാങ്കേതികവിദ്യ വ്യാപാര മുന്നേറ്റ (DTTI) തല യോഗത്തിന്റെ പത്താം പതിപ്പ് ഇന്നലെ നടന്നു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയ പ്രതിനിധിയായി, പ്രതിരോധ ഉൽപ്പാദക സെക്രട്ടറി ശ്രീ രാജ് കുമാറും, അമേരിക്കൻ പ്രതിരോധ വകുപ്പ് പ്രതിനിധിയായി, അക്ക്വിസിഷൻ& സസ്‌റ്റൈന്മെന്റ് വകുപ്പ് അണ്ടർ സെക്രട്ടറി ശ്രീമതി എലൻ എം ലോർഡും വെർച്ച്വൽ യോഗത്തിന് ആദ്ധ്യക്ഷം വഹിച്ചു.
ഉഭയകക്ഷി തല പ്രതിരോധ വ്യാപാരബന്ധം, പ്രതിരോധ ഉൽപ്പന്നങ്ങളുടെ സഹകരിച്ചുള്ള ഉത്പാദനം-വികസനം എന്നിവയ്ക്ക് അവസരങ്ങൾ ഒരുക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നത് ലക്ഷ്യമിട്ടാണ് DTTI കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഇതിനു കീഴിൽ കര-നാവിക-വ്യോമ-വിമാനവാഹി സാങ്കേതികവിദ്യകൾക്കായി നാല് സംയുക്ത കർമ്മസമിതികൾക്കും രൂപം നൽകിയിട്ടുണ്ട്.
കൂട്ടായ്മയുടെ വിജയത്തിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമായി, പ്രത്യേക പ്രസ്താവനയിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു. DTTI പദ്ധതികളുടെ കൃത്യമായ രൂപരേഖ തയ്യാറാക്കൽ, അവയുടെ പുരോഗതി എന്നിവ വഴി ഇരു രാഷ്ട്രങ്ങൾക്കും ഇടയിലെ പ്രതിരോധ സാങ്കേതികവിദ്യ സഹകരണം സംബന്ധിച്ച ചർച്ചകൾക്ക് കൂടുതൽ കരുത്ത് പകരുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.
DTTI യ്ക്ക് കീഴിലെ സഹകരണ പദ്ധതികൾകണ്ടെത്തുന്നതിനും,അവയുടെ വികസനത്തിനും പ്രത്യേക പ്രവർത്തന ചട്ടത്തിനും രൂപം നൽകിക്കഴിഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.