Kerala

പൂഞ്ചോല സ്കൂളിലെ കെട്ടിടങ്ങൾ പൊളിച്ച് പുതിയത് നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 

പാലക്കാട്: കോങ്ങാട് കാഞ്ഞിരപ്പുഴ  പുഞ്ചോല ജി. എൽ. പി. സ്കൂളിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്കൂൾ കെട്ടിടം പൊളിഞ്ഞ് വീണ് കുട്ടികൾക്ക് അപകടം ഉണ്ടാകാതിരിക്കാൻ അധിക്യതർ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പുതിയ കെട്ടിടം നിർമ്മിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയർ തയ്യാറാക്കിയ പദ്ധതി രൂപരേഖ പ്രധാന അധ്യാപകൻ മേലധികാരി കൾക്ക് ഉടൻ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പാമ്പൻതോട് ,അമ്മൻ കടവ്, പാങ്ങോട് പുഞ്ചോല പ്രദേശങ്ങളിലെ ആദിവാസി പെൺകുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഇത്. മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് കഷണങ്ങൾ അടർന്നു വീഴാറുള്ളതായി സ്കൂൾ കുട്ടികൾ കമ്മീഷനിൽ  സമർപ്പിച്ച പരാതിയിൽ പറയുന്നു. കോൺക്രീറ്റ് ശരീരത്തിൽ വീഴാതിരിക്കാൻ മേൽക്കൂരയിൽ ടാർപോളിൽ കെട്ടിയിട്ടുണ്ട്. മഴക്കാലമായാൽ ക്ലാസ് മുറികളിൽ വെള്ളം കെട്ടും. മിക്ക ദിവസങ്ങളിലും അപകടം ഭയന്ന് മരച്ചുവട്ടിൽ വച്ചാണ് അധ്യാപകർ ക്ലാസുകൾ എടുക്കാറുള്ളത്.

പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറിൽ നിന്നും കമ്മീഷൻ റപ്പോർട്ട് വാങ്ങി. സ്കൂളിന് പുതിയ  കെട്ടിടം ആവശ്യമാണെങ്കിലും അതിനുള്ള  അപേക്ഷ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ ആവശ്യം കണക്കിലെടുത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയർ തയ്യാറാക്കിയ പദ്ധതി രൂപരേഖ അധിക്യതർക്ക് സമർപ്പിക്കാൻ ഹെഡ്മാസ്റ്റർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.