Kerala

സ്കൂൾ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കരുതെന്ന് ഹൈക്കോടതി

 

കൊച്ചി: സ്കൂൾ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കരുതെന്ന് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള ദുരിതങ്ങൾ കണക്കിലെടുത്താണ് വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കുന്ന നടപടി കോടതി തടഞ്ഞത്. ആലുവ മണലിമുക്ക് സെയിന്റ് ജോസഫ് പബ്ലിക് സ്കൂളിലെ ഏഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.

സ്കൂൾ ഫീസ് പൂർണമായി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയെന്നാണ് ഹർജിയിൽ രക്ഷിതാക്കൾ ആരോപിക്കുന്നത്. ഹർജി 23 ന് വീണ്ടും പരി​ഗണിക്കും. ഫീസ് ഏത് സമയത്തിനുള്ളിൽ അടയ്ക്കാൻ കഴിയും എന്നതിനെക്കുറിച്ച് അപ്പോൾ അറിയിക്കണമെന്നും കോടതി ഹർജിക്കാരോട് നിർദേശിച്ചു. കൂടാതെ സിബിഎസ്ഇയുടേയും സ്കൂളിന്റേയും വിശദീകരണവും തേടിയിട്ടുണ്ട്.

സ്കൂളിൽ 530 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. സ്കൂൾ ഫീസിന് പുറമേ 5500 രൂപ അടയ്ക്കണമെന്നാണ് നിർദേശിച്ചത്. സ്പെറ്റംബർ 14 ന് മുൻപ് ഫീസ് അടച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കുമെന്ന് നോട്ടീസും നൽകി. 13ന് 270 വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകളുമായുള്ള ബന്ധം വിച്ഛേദിച്ചതായും ഹർജിയിൽ പറയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.