കേരളകോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ജോസ് കെ മാണിയുടേതെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. സിപിഐക്ക് എതിര്‍പ്പില്ലാത്തതിനാല്‍ ഇടത് ഐക്യത്തെ ബാധിക്കില്ലെന്നും എല്‍ഡിഎഫില്‍ ഉടന്‍ ധാരണയുണ്ടാക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് സിപിഐയും രംഗത്തെത്തിയിരുന്നു. പാലാ സീറ്റ് തര്‍ക്കം പരിഹരിക്കുകയാകും ഇടതുമുന്നണിയുടെ മുന്നിലുള്ള പ്രധാന പ്രശ്‌നം. പാലാ സീറ്റ് എന്‍സിപിയും ജോസ് കെ മാണിയും അഭിമാനപ്രശ്‌നമായി കാണുന്ന മണ്ഡലമാണ്.
38 വര്‍ഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍ഡിഎഫിലേക്കെത്തിയത്. യുഡിഎഫില്‍ നിന്ന് തഴഞ്ഞ സാഹചര്യത്തിലാണ് ജോസ് വിഭാഗത്തിന്‍റെ എല്‍ഡിഎഫിലേക്കുള്ള മുന്നണി മാറ്റം. ജോസ് വിഭാഗം പോയതോടെ യുഡിഎഫിന് വലിയ തകര്‍ച്ച നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.