Gulf

സൗദിയിലെ നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ നാലാമത് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു

 

ദമ്മാം: കൊറോണക്കാലത്തെ സൗദി അറേബ്യയിലെത്തന്നെ ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കിൽ, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ നാലാമത് വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു.പി പി ഇ കിറ്റുകൾ ഉൾപ്പെടെ, 1165 റിയാൽ ആയിരുന്നു വിമാന ടിക്കറ്റ് നിരക്ക്. രണ്ടു കൈകുഞ്ഞുങ്ങൾ ഉൾപ്പെടെ 176 യാത്രക്കാരാണ് നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ വിമാനത്തിൽ നാട്ടിലേയ്ക്ക് പോയത്.

സൗദിയിലെ പ്രവാസികളുടെ മടക്കയാത്രയ്ക്കായി കേന്ദ്രസർക്കാരിന്റെ “വന്ദേ ഭാരത് മിഷൻ” പദ്ധതിപ്രകാരമുള്ള വിമാനങ്ങൾ കുറവായതിനാലാണ്, ഏറ്റവും കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാനങ്ങൾ സംഘടിപ്പിയ്ക്കാൻ നോർക്ക തീരുമാനിച്ചത്. കൊച്ചിയിലേക്കാണ് ഇതുവരെ സർവ്വീസുകൾ നടത്തിയത്.

രണ്ടു മാസങ്ങൾക്ക് മുൻപ്, കോവിഡ് 19 രോഗബാധ മൂലം പ്രതിസന്ധിയിലായ മലയാളി പ്രവാസികളെ സംരക്ഷിയ്ക്കാനായി, കേരളസർക്കാരിന്റെയും നോർക്കയുടെയും നിർദ്ദേശപ്രകാരമാണ് കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ലോകകേരളസഭാംഗങ്ങൾ മുൻകൈ എടുത്ത് നോർക്ക ഹെൽപ്പ് ഡെസ്ക്ക് രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചത്. ഭക്ഷണമില്ലാതെ വിഷമിച്ച പ്രവാസികൾക്കായി, മുപ്പത് ടണ്ണിലധികം ഭക്ഷ്യധാന്യകിറ്റുകളാണ് നോർക്ക ഹെൽപ്പ് ഡെസ്ക്ക് വഴി വിതരണം ചെയ്‌തത്‌. രോഗികളായ പ്രവാസികൾക്ക് മരുന്നുകൾ എത്തിച്ചും, ചികിത്സയ്ക്ക് യാത്രസൗകര്യം ഒരുക്കിയും, ഡോക്ടർമാരുമായി സംസാരിയ്ക്കാൻ അവസരം ഒരുക്കിയും, മാനസികസമ്മർദ്ദത്തിൽപ്പെട്ടവർക്ക് ഫോണിലൂടെ കൗൺസലിങ് നൽകിയും, നിയമപ്രശ്നങ്ങളിൽപ്പെട്ടവർക്ക് സഹായങ്ങൾ നൽകിയും നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾ പ്രവാസലോകത്തിന്റെ വിവിധമേഖലകളിൽ ഒറ്റപ്പെട്ടുപോയ പ്രവാസികൾക്ക് തണലായി മാറിയിരുന്നു.

തുടർന്നും, വരുന്ന ആഴ്ചകളിലും, കേരളത്തിലേയ്ക്ക് ചാർട്ടേർഡ് വിമാനസർവ്വീസുകൾ നടത്തുമെന്ന് നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.