Kerala

പുത്തന്‍ വിദ്യാഭ്യാസനയം: കാണാപ്പുറങ്ങള്‍; നരേന്ദ്രന്‍ സ്മാരകപ്രഭാഷണം

തിരുവനന്തപുരം: പത്തൊന്‍പതാമത് എന്‍. നരേന്ദ്രന്‍ സ്മാരക പ്രഭാഷണം വെള്ളിയാഴ്ച്ച നടക്കും. വൈകിട്ട് ഏഴിന് കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ: രാജന്‍ ഗുരുക്കള്‍ നിര്‍വ്വഹിക്കും. പുതിയ കേന്ദ്രവിദ്യാഭ്യാസനയം: കാണാപ്പുറങ്ങള്‍ എന്നതാണ് വിഷയം. NarendranLecture എന്ന ഫേസ്ബുക്ക് പേജിലൂടെ ലൈവായാണ് പ്രഭാഷണം.

ദൂരവ്യാപകമായും അല്ലാതെയും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന പുതിയ വിദ്യാഭ്യാസ നയം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ആപത്ക്കരമാണ് ഈ സ്ഥിതി. ഇതു പരിഗണിച്ചാണ് ഈ വിഷയം സ്മാരകപ്രഭാഷണത്തിനു തെരഞ്ഞെടുത്തതെന്നു സംഘാടകരായ നരേന്ദ്രന്റെ കൂട്ടുകാര്‍ അറിയിച്ചു. വിദ്യാഭ്യാസപരിഷ്കരണ മണ്ഡലത്തില്‍ സംസ്ഥാനത്ത് നയരൂപവത്കരണതലത്തില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിക പണ്ഡിതനാണ് പ്രഭാഷകനായ പ്രൊഫ: രാജന്‍ ഗുരുക്കള്‍.

നിര്‍ഭയവും വസ്തുനിഷ്ഠവുമായ മാദ്ധ്യമപ്രവര്‍ത്തനത്തിലൂടെ ചെറിയകാലംകൊണ്ടുതന്നെ ആദരം നേടി അകാലത്തില്‍ പൊലിഞ്ഞ എന്‍. നരേന്ദ്രന്റെ പ്രൗഢമായ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും 1990കളിലും പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യവര്‍ഷങ്ങളിലും സവിശേഷശ്രദ്ധ നേടിയിരുന്നു. ദേശാഭിമാനി, ഇന്‍ഡ്യന്‍ എക്‌സ്പ്രസ് എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സമകാലികമലയാളം വാരിക അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ രാഷ്ട്രീയവിശകലനങ്ങളും തുറന്നുകാട്ടിയ അഴിമതികളും കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചു. നരേന്ദ്രന്റെ കൂട്ടുകാരാണു പരിപാടി സംഘടിപ്പിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.