സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ ദേശീയ നേതാവും കേരളത്തിലെ പരിസ്ഥിതി സമര ങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ശ്രീ പീറ്ററിന്റെ വിയോഗത്തിൽ കേരള പരിസ്ഥിതി ഐക്യ വേദിയുടെ പ്രവർത്തകർ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി കേരള പരിസ്ഥിതി ഐക്യ വേദി അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദശകങ്ങളായി മത്സ്യമേഖല നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന പീറ്റർ കടലിന്റെയും തീരത്തിന്റെയും പാരിസ്ഥിതിക നിലനിൽപിന് വേണ്ടിയും ശക്തിയായി വാദിച്ചിരുന്നു. ലോക വ്യാപാര സംഘടന നിലവിൽ വന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി മാറുന്നു എന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ ദേശീയ തലത്തിൽ ശബ്ദമുയർത്തുകയും സ്വതന്ത്ര വ്യാപാര കരാറുകൾക്കെതിരെ കേരളത്തിൽ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
ഇതു കൂടാതെ എൻഡോസൾഫാനമായി ബന്ധപ്പെട്ട സമരങ്ങൾ , നെൽവയൽ നീർത്തട നശീകരണങ്ങൾക്കെതിരെയുള്ള സമരങ്ങൾ , ആറൻമുള വിമാനത്താവളത്തിനെതിരെയുള്ള സമരം , പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങൾ ഇവയിലെല്ലാം തന്നെ സജീവമായി ഈ സമരങ്ങൾക്ക് ശക്തിയും ഊർജ്ജവും നൽകിയ ഒരു നേതാവായിരുന്നു പീറ്റർ . പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ നിലനിൽപും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയ , ഗ്രാമ തല പ്രവർത്തനത്തിൽ നിന്ന് ദേശീയ അന്തർദ്ദേശീയ വേദികളിലേക്കെത്തിയ അപൂർവം ഒരു ആക്ടിവിസ്റ്റ് കൂടിയാണ് പീറ്റർ .
ഇദ്ദേഹത്തിന്റെ വിയോഗം ഈ മേഖലക്കും സഹപ്രവർത്തകർക്കും ഒരു തീരാ നഷ്ടം തന്നെയാണ് ‘
പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറെ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പീറ്റിറിനെ പോലെ പ്രവർത്തിക്കുന്നവരുടെ പ്രസക്തി വാസ്തവത്തിൽ കുടുകയാണ് ചെയ്യുന്നതെന്ന് കേരള പരിസ്ഥിതി ഐക്യ വേദിക്ക് വേണ്ടി ചെയർപേഴ്സൻ ശ്രീമതി സുഗതകുമാരി, കൺവീനർ ഡോ. വി. എസ്. വിജയൻ , എസ് ഉഷ, ശ്രിധർ ആർ എന്നിവര്‍ അഭിപ്രായപ്പെട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.