ദുബായ്: യുഎഇയില്‍ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകള്‍ മാര്‍ച്ച് 31 വരെ നീട്ടിയതായി റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞ വിസക്കാര്‍ എമിഗ്രേഷന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്. ഡിസംബറില്‍ വിസ തീര്‍ന്നവരുടെ കാലാവധിയും ഇത്തരത്തില്‍ നീട്ടിയതായി കാണുന്നുണ്ട്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.
കാലാവധി നീട്ടിയാല്‍ യുഎഇയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് അതൊരു ആശ്വാസമാകും. വിസ കഴിഞ്ഞും യുഎഇയില്‍ തങ്ങുന്നവരും അടുത്ത ദിവസങ്ങളില്‍ വിസാ കാലാവധി കഴിയുന്നവരുമുണ്ട്. ഇത്തരത്തില്‍ വിസാ കാലാവധി കഴിഞ്ഞ് തങ്ങിയാല്‍ വന്‍ തുക പിഴ അടക്കേണ്ടി വരും. സൗദി വിമാന വിലക്ക് അനിശ്ചിതമായി നീട്ടിയത് മൂലം എത്ര ദിവസം ഇവിടെ തങ്ങേണ്ടി വരുമെന്ന് അറിയാതെയാണ് പ്രവാസികള്‍ ഇവിടെ കഴിയുന്നത്. വിസ പുതുക്കണമെങ്കില്‍ ഏകദേശം 1000 ദിര്‍ഹമെങ്കിലും വേണ്ടിവരും. വളരെ ബുദ്ധിമുട്ടി പണമില്ലാത്ത അവസ്ഥയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയാണിത്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.