രാജ്യത്തെ വായ്പ്പാ മൊറട്ടോറിയം രണ്ടു വർഷത്തേക്കുകൂടി നീട്ടാൻ തയാറെന്നു കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിലാണു കേന്ദ്രം ഇതുസംബന്ധിച്ച നിലപാട് അറിയിച്ചത്. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.
അതേസമയം, ഇക്കാലയളവിലെ പലിശ എഴുതിത്തള്ളുന്നതു സംബന്ധിച്ച് ഉറപ്പുപറയാൻ കേന്ദ്ര സർക്കാർ തയാറായില്ല. ഇക്കാര്യത്തിൽ ആർബിഐ, ബാങ്കേഴ്സ് അസോസിയേഷൻ എന്നിവരുമായി കേന്ദ്രം കൂടിയാലോചനകൾ നടത്തി തീരുമാനം കൈക്കൊള്ളുമെന്നു കേന്ദ്രത്തിനായി സുപ്രീം കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 23 ശതമാനം ഇടിഞ്ഞ കാര്യവും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.
വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറു മാസത്തെ മൊറട്ടോറിയം കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതോടെ ചൊവ്വാഴ്ച മുതൽ വായ്പകൾ തിരിച്ചടയ്ക്കേണ്ടിവരും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.