India

സെന്‍സെക്‌സ്‌ 272 പോയിന്റ്‌ ഉയര്‍ന്നു

 

മുംബൈ: ഇന്നലെയുണ്ടായ ശക്തമായ ഇടിവിനു ശേഷം ഇന്ന്‌ ഓഹരി വിപണിയില്‍ കരകയറ്റം. സെന്‍സെക്‌സ്‌ ഇന്ന്‌ 272 പോയിന്റും നിഫ്‌റ്റി 83 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,470 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 38,900പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തത്‌.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 35 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 15 ഓഹരികള്‍ ഇടിവ്‌ നേരിട്ടു. ഭാരതി എയര്‍ടെല്‍, ജെ എസ്‌ ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്‌, ബജാജ്‌ ഫിനാന്‍സ്‌ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ഭാരതി എയര്‍ടെല്‍ 7.11 ശതമാനം ഉയര്‍ന്നു. ജെ എസ്‌ ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്‌, ബജാജ്‌ ഫിനാന്‍സ്‌, എന്‍ടിപിസി, ടാറ്റാ സ്റ്റീല്‍ എന്നീ സൂചികാധിഷ്‌ഠിത ഓഹരികള്‍ നാല്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി.

ടെലികോം കമ്പനികളുടെ എജിആര്‍ കുടിശിക അടയ്‌ക്കുന്നതു സംബന്ധിച്ച സുപ്രിം കോടതി വിധി ഈ മേഖലയിലെ ഓഹരികളില്‍ വ്യത്യസ്‌ത രീതിയിലുള്ള പ്രതികരണമാണ്‌ സൃഷ്‌ടിച്ചത്‌. ഭാരതി എയര്‍ടെല്ലിന്റെ ഓഹരി ഏഴ്‌ ശതമാനം ഉയര്‍ന്നപ്പോള്‍ വൊഡാഫോണ്‍ ഐഡിയയുടെ ഓഹരി 12 ശതമാനത്തിലേറെ ഇടിഞ്ഞു.

വിപണി ആകാംക്ഷയോടെ കാത്തിരുന്ന വിധിയാണ്‌ ഇന്ന്‌ സുപ്രിം കോടതി പുറപ്പെടുവിച്ചത്‌. എജിആര്‍ കുടിശിക അടയ്‌ക്കുന്നതിന്‌ പത്ത്‌ വര്‍ഷത്തെ സമയമാണ്‌ സുപ്രിം കോടതി ടെലികോം കമ്പനികള്‍ക്ക്‌ അനുവദിച്ചിരിക്കുന്നത്‌. ഈ സമയപരിധി 2021 ഏപ്രില്‍ ഒന്നിന്‌ തുടങ്ങും. മാര്‍ച്ച്‌ 31നകം പത്ത്‌ ശതമാനം തുക അടയ്‌ക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. 15 വര്‍ഷത്തെ സമയം അനുവദിക്കണമെന്നാണ്‌ സുപ്രിം കോടതിയില്‍ ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്‌. പൊതുവെ വിപണിയില്‍ ഈ വിധി അനുകൂല പ്രതികരണമാണ്‌ സൃഷ്‌ടിച്ചത്‌.

മെറ്റല്‍ ഓഹരികളാണ്‌ ഇന്ന്‌ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ചത്‌. നിഫ്‌റ്റി മെറ്റല്‍ സൂചിക 3.15 ശതമാനം ഉയര്‍ന്നു. ജെ എസ്‌ ഡബ്ല്യു സ്റ്റീല്‍, ജിന്റാല്‍ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, സെയില്‍, നാഷണല്‍ അലൂമിനിയം എന്നീ മെറ്റല്‍ ഓഹരികള്‍ നാല്‌ ശതമാനത്തിന്‌ മുകളില്‍ ഉയര്‍ന്നു. നിഫ്‌റ്റി ഫാര്‍മ സൂചിക 2.34 ശതമാനവും നിഫ്‌റ്റി എഫ്‌എംസിജി 1.28 ശതമാനവും നേട്ടം രേഖപ്പെടുത്തി. പ്രമുഖ ഫാര്‍മ ഓഹരിയായ ബയോകോണ്‍ 7.63 ശതമാനം മുന്നേറി.

ഇന്‍ഫ്രാടെല്‍, ഒഎന്‍ജിസി, ആക്‌സിസ്‌ ബാങ്ക്‌, അദാനി പോര്‍ട്‌സ്‌, ഇന്‍ഫോസിസ്‌ എന്നിവയാണ്‌ നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ഓഹരികള്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.